"സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
Content deleted Content added
'വലിപ്പത്തിൽ ലോകത്തെ ആറാമത്തെ ദ്വീപാണ് സുമാത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:31, 17 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

വലിപ്പത്തിൽ ലോകത്തെ ആറാമത്തെ ദ്വീപാണ് സുമാത്ര. സ്വർണ്ണദ്വീപ് എന്നായിരുന്നു സുമാത്രയുടെ പ്രാചീന(സംസ്കൃത)നാമം. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ വ്യാപാരമാർഗത്തിൽ കിടക്കുന്നതുകൊണ്ട് ഇവിടെ പ്രാചീനകാലത്തു തന്നെ ഇന്ത്യൻ സംസ്കാരം വേരോടി. ശ്രീവിജയസാമ്രാജ്യം സുമാത്രയിലാണ് ഉടലെടുത്തത്. ആച്ചേ കേന്ദ്രമാക്കിയുള്ള സമുദ്ര എന്ന ഹിന്ദുരാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ ഇസ്ലാം മതം സ്വീകരിച്ചു. ഇവിടം സന്ദർശിച്ച ഇബ്നൂ ബത്തൂത്തയാണ് സമുദ്രയെ സുമാത്രയെന്ന് തെറ്റായി ധരിച്ചത്. ഭൂമധ്യരേഖ സുമാത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ പെട്രോളിയം നിക്ഷേപമുള്ള സുമാത്ര, പനയെണ്ണയ്ക്കും പ്രസിദ്ധമാണ്. മഴക്കാടുകളാണ് ദ്വീപിന്റെ മറ്റൊരു സവിശേഷത. അപൂർവ്വും ഗംഭീരവുമായ സസ്യ ജന്തു പ്രകൃതി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ പൂവായ റഫ്ളീസിയ, ഏറ്റവും ഉയരമുള്ള പൂവായ ടൈറ്റൻ അരും, സുമാത്രൻ പൈൻ തുടങ്ങിയ സസ്യങ്ങളും സുമാത്രൻ കടുവ, ഒറാങ്ങുട്ടാൻ, കാണ്ടാമൃഗം, ആന, പുലി തുടങ്ങിയ ജന്തുക്കളും മഴക്കാടുകളിൽ ധാരാളമുണ്ട്. പത്ത് ദേശീയ ഉദ്യാനങ്ങളിൽ മൂന്നെണ്ണത്തിന് ലോകപൈകൃതകേന്ദ്രങ്ങൾ എന്ന പദവിയുണ്ട്. പൾപ് വ്യവസായവും പനന്തോട്ടങ്ങളുമാണ് മഴക്കാടുകൾക്ക് ഭീഷണി. ജനസംഖ്യയിൽ 90 ശതമാനവും മുസ്ലിങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=സുമാത്ര&oldid=1821972" എന്ന താളിൽനിന്ന് ശേഖരിച്ചത്