"ഹീബ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
 
വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന ''മൂല''ത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്.
 
== ചരിത്രം ==
[[Canaanite languages|കനാനൈറ്റ്]] ഭാഷാ വിഭാഗത്തിലെ ഒരു അംഗമാണ് ഹീബ്രൂ. കനാനൈറ്റ് ഭാഷകൾ [[Northwest Semitic languages|വടക്കുപടിഞ്ഞാറൻ സെമിറ്റിക്]] ഭാഷാകുടും‌ബത്തിൽ പെട്ട ഭാഷയാണ്.<ref>Ross, Allen P. Introducing Biblical Hebrew, Baker Academic, 2001.</ref>
 
[[kingdoms of Israel and Judah|ഇസ്രായേൽ, ജൂദാ എന്നീ രാജ്യങ്ങളിൽ]] ബി.സി. പത്താം നൂറ്റാണ്ടുമുതൽ ഏഴാം നൂറ്റാണ്ടുവരെ ഒരു സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂവിന് വലിയ സ്ഥാനമുണ്ടായിരുന്നു. പുരാതനകാലത്ത് [[Babylonian exile|ബാബിലോൺ പ്രവാസത്തിനു]] ശേഷം എത്രമാത്രം ഹീബ്രൂ ഭാഷ സംസാരഭാഷയായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിൽ പണ്ഠിതർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇക്കാലത്ത് ഈ പ്രദേശത്തെ പ്രധാന അന്താരാഷ്ട്ര ഭാഷ [[Old Aramaic|പഴയ അരമായ]] ഭാഷയായിരുന്നു.
 
[[Late Antiquity|ലേറ്റ് ആന്റിക്വിറ്റി]] കാലത്തോടെ സംസാരഭാഷ എന്ന നിലയിൽ ഹീബ്രൂ വംശനാശം വന്നുപോയിരുന്നു. പക്ഷേ ഇത് പിന്നീടും സാഹിത്യത്തിനും മതപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കപ്പെട്ടിരുന്നു. [[Medieval Hebrew|മദ്ധ്യകാല ഹീബ്രൂ]] ഭാഷയ്ക്ക് പല ഭാഷാഭേദങ്ങളുമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹീബ്രൂ [[Revival of the Hebrew language|ഒരു സംസാരഭാഷയായി പുനരുജ്ജീവിക്കപ്പെടുകയായിരുന്നു.]]
 
=== ഏറ്റവും പഴക്കമുള്ള ഹീബ്രൂ ലിഖിതങ്ങൾ ===
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹീബ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്