"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 159:
ലോകത്തെ മൂന്നാമത്തെ വലിയ റോമൻ കത്തോലിക്കാ രാജ്യമാണ് ഫിലിപ്പീൻസ്. 92 ശതമാനം ക്രൈസ്തവരാണ്. കത്തോലിക്കർ മാത്രം 83 ശതമാനം വരും. കൂടാതെ ഇസ്ലാം, ഹിന്ദു, ബുദ്ധമതസ്ഥരുമുണ്ട്. ജനസംഖ്യയിൽ അഞ്ചു ശതമാനം മുസ്ലികളാണ്.
 
തദ്ദേശീയ സംസ്കാരത്തിൽ ചൈനീസ്, ഹിസ്പാനിക്, അമേരിക്കൻ സംസ്കാരങ്ങളുടെ സ്വാധീനം കലർന്നതാണ് ഫിലിപ്പീൻസ് സംസ്കാരം. മൂന്നു നൂറ്റാണ്ടോളം നീണ്ടുനിന്ന സ്പാനിഷ് കോളസികോളനി ഭരണം സംസ്കാരത്തെ ഗണ്യമായി സ്വാധീനിച്ചു. മെക്സിക്കോയുടെ ഭാഗമായാണ് സ്പെയിൻ ഫിലിപ്പീൻസിൽ ഭരണം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ മെക്സിക്കൻ സംസ്കാരവും ഫിലിപ്പീൻസിൽ പ്രകടമാണ്. കത്തോലിക്കാ സഭയുടെ ഉത്സവകളിലും ആചാരങ്ങളിലുമാണ് സ്പാനിഷ് സ്വാധീനം ഏറെയുള്ളത്. ഭക്ഷണരീതിയിൽ ചൈനീസ് സ്വാധീനമാണുള്ളത്. ഇംഗ്ലീഷും ബാസ്കറ്റ്ബോളും ഫാസ്റ്റ് ഫുഡുമെല്ലാം അമേരിക്കൻ സംഭാവനകളാണ്. വൈദേശികമായ ഈ സ്വാധീനങ്ങളെല്ലാമുണ്ടെങ്കിലും സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഫിലിപ്പീൻസ് ഏഷ്യൻ സ്വഭാവം നിലനിർത്തുന്നു. കുടുംബകേന്ദ്രിതമാണ് എല്ലാ സാമൂഹികബന്ധങ്ങളും. പള്ളികളിലെ പെരുന്നാളുകളാണ് പ്രധാന ഉത്സവങ്ങൾ. ഫീസ്റ്റ എന്ന ഉത്സവങ്ങൾ വർഷംതോറും മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്നു. തദ്ദേശീയസംസ്കാരത്തിന്റെ ശക്തമായ അടിയൊഴുക്ക് ഇത്തരം ഉത്സവങ്ങളിലുണ്ട്. ആഴിചാട്ടവും കോഴിപ്പോരും വെടിക്കെട്ടും നൃത്തമത്സരവുമെല്ലാം കൂട്ടിചേർന്നതാണ് ആ പള്ളിപ്പൂരങ്ങൾ.
 
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്