"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 131:
 
യൂറോപ്പിൽ വിദ്യാഭ്യാസം ലഭിച്ച ഫിലിപ്പിനോകൾ സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ [[പ്രൊപ്പഗാൻഡ മൂവ്‌മെന്റ്]] എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. സ്വാതന്ത്യപ്രസ്ഥാനത്തിന് പ്രരണയായത് [[ഹോസെ റിസാൽ]] എന്ന നവീകരണവാദിയായിരുന്നു. റിസാലിന്റെ നോവലുകൾ ഫിലിപ്പീൻസിലെ സെക്കൻഡറി ക്ലാസ്സുകളിലെ പംഠനവിഷയമാണ്. [[ആന്ദ്രേസ് ബോണിഫാസിയോ]] സ്ഥാപിച്ച കാതിപുനൻ രഹസ്യസംഘടനയായിരുന്നു സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ ഉയർന്ന ശക്തമായ പ്രസ്ഥാനം . 1896-98 ൽ സ്വാതന്ത്യത്തിനായി ഫിലിപ്പീൻസ് വിപ്ലവം നടന്നുവെങ്കിലും പരാജയപ്പെട്ടു. 1896 ൽ സ്പാനിഷ് ഭരണകൂടം വിപ്ലവത്തിൽ പങ്ക് ആരേപിച്ച് ഹോസെ റിസാലിനെ വധിച്ചു. വിപ്ലവാനന്തരം കാതിപുനൻ പ്രസ്ഥാനം ബോണിഫാസിയോയുടെ മഗ്ദിവാങ്ങും [[എമിലിയോ അഗിനാൾഡോ|എമിലിയോ അഗിനാൾഡോയുടെ]] മഗ്ദാലോ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ബോണിഫാസിയോ രാഷ്ട്രീയവിരോധത്താൽ വധിക്കപ്പെടുകയും അഗിനാൾഡോയും സഹവിപ്ലവകാരികളും [[ഹോങ്കോങ്ങ്|ഹോങ്കോങ്ങിലേക്ക്]] പലായനം ചെയ്യുകയും ചെയ്തു
 
===അമേരിക്കൻ വാഴ്ച===
 
1834 മുതൽ തന്നെ അമേരിക്ക ഫിലിപ്പീൻസിൽ കച്ചവടം തുടങ്ങിയിരുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയിലും അമേരിക്കയ്ക്ക് താല്പര്യമുണ്ടായിരുന്നു. ക്യൂബയിലും ഫിലിപ്പീൻസിലുമുള്ള അമേരിക്കൻ താല്പര്യം 1898 ൽ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിലേക്കാണ് അവസാനിച്ചത്. ക്യൂബയിലെ ഹവാനാ തുറമുഖത്തും ഫിലിപ്പീൻസിലെ മനില ഉൾക്കടലിലും അമേരിക്കൻ സൈന്യം സ്പാനിഷ് നാവികസേനയുമായി ഏറ്റുമുട്ടി. ഫിലിപ്പീൻസിലെ യുദ്ധത്തിനിടയിൽ ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത മഗ്ദാലോ വിപ്ലവ നേതാവ് എമിലിയോ അഗിനാൾഡോ ഫിലിപ്പീൻസിലേക്ക് അമേരിക്ക ക്ഷണിച്ചു. ക്യൂബയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ ഫിലിപ്പീൻസിനും സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയാൽ 1898 മേയ് 19 ന് നാട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും ഫിലിപ്പീൻ സ്വാതന്ത്ര്യപ്പോരാളികൾ ലുസോൺ ദ്വീപിന്റെ നിയന്ത്രണം പിടിച്ചു കഴിഞ്ഞിരുന്നു. യുദ്ധത്തിൽ സ്പെയിൻ പരാജയപ്പെട്ടു. 1898 ജൂൺ 12 ന് അഗിനാൾഡോ ഫിലിപ്പീൻസിന്റെ സ്വാതന്ത്രം പ്രഖ്യാപിച്ച് ഒന്നാമത്തെ ഫിലിപ്പീൻ റിപ്പബ്ലിക്ക് സ്ഥാപിച്ചു. യുദ്ധശേഷം അമേരിക്ക ഒരു കൊളോണിയൽ ശക്തിയായി ഉയർന്നു വന്നു. പാരീസ് സമാധാന സന്ധിയെ തുടർന്ന് സ്പെയിനിന്റെ അധീനതയിലായിരുന്ന ഫിലിപ്പീൻസ്, ഗുവാം, പ്യൂർട്ടോറീക്കോ എന്നിവ അമേരിക്കയുടെതായി. സ്വാതന്ത്യം നല്കുന്നതിനു പകരം ഫിലിപ്പീൻസിനെ സ്വന്തം കോളനിയാക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഇതോടെ അഗിനാൾഡോയുടെ ഫിലിപ്പീൻ റിപ്പബ്ലിക്ക് അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാട്ടമാരംഭിച്ചു.
 
1899 മുതൽ പതിനാലുവർഷം നീണ്ട ഫീലിപ്പീൻസ്-അമേരിക്ക യുദ്ധത്തിൽ 16,000 ഫിലിപ്പിനോ വിപ്ലവകാരികൾക്കും 4,234 അമേരിക്കൻ പട്ടാളക്കാർക്കും ജീവൻ നഷ്ടപ്പെട്ടു. രണ്ടരലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയിൽ സാധാരക്കാരും മരിച്ചു. 1901 മാർച്ച് 23 ന് ഇസബെലാ ദ്വീപിലെ പലാനനിൽ നിന്നും അമേരിക്കൻ സേന അഗിനാൾഡോയെ പിടികൂടി മനിലയിലേക്ക് എത്തിച്ചു. വിജയവും ചെറുത്തുനിൽപും അസാധ്യമെന്ന് മനസ്സിലാക്കിയ അഗിനാൾഡോ അമേരിക്കയോട് സന്ധി ചെയ്യാനും ആയുധം താഴെ വയ്ക്കാനും വിപ്ലവകാരികളോട് അപേക്ഷിച്ചു. എങ്കിലും യുദ്ധവും ചെറുത്തുനിൽപ്പും 1913 വരെ തുടർന്നു. തെക്കൻ പ്രദേശത്തെ മുസ്ലികളാണ് ഏറ്റവുമധികം ചെറുത്തുനിന്നത്. അഗിനാൾഡോയുടെ പതനത്തോടെ ഫീലിപ്പീൻസ് അമേരിക്കയുടെ കോളനിയായി മാറി. ഇന്ത്യയിൽ ബ്രിട്ടൻ അനുവർത്തിച്ച പോലെയാണ് അമേരിക്ക ഫീലിപ്പീൻസ് ഭരിച്ചത്. അമേരിക്കൻ ഗവർണർ ജനറലിനു കീഴിൽ ഫീലിപ്പീൻസുക്കാർ നടത്തുന്ന ഭരണവ്യവസ്ഥയായിരുന്നു അത്. 1935-1946 കാലത്ത് ഫീലിപ്പീൻസ് കോമൺവെൽത്തും രൂപവൽക്കരിച്ചു.
 
===ജാപ്പനീസ് അധിനിവേശം===
 
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ 1941 ഡിസംബർ 8 ന് ജപ്പാൻ ഫീലിപ്പീൻസ് ആക്രമിച്ചു. പേൾഹാർബർ ആക്രമണമുണ്ടായി 10 മണിക്കൂർ കഴിഞ്ഞപ്പോൾ ആയിരുന്നു ഇത്. ജനറൽ മക്താർതറിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ-ഫീലിപ്പീൻസ് സേന ജപ്പാനുമുമ്പിൽ അടിയറവുവെച്ചു. മക്കാർതർ ഓസ്ട്രേലിയയിലേക്കും ഫീലിപ്പീൻസ് കോമൺവെൽത്ത് പ്രസിഡന്റ് മാനുവൽ എൽ. കിസോൺ അമേരിക്കയിലേക്കും പലായനം ചെയ്യു. ജപ്പാനീസ് പട്ടാളമേധാവികൾ ഫീലിപ്പീൻസിനെ സ്വതന്ത്യറിപ്പബ്ലിക്കായി പ്രഖ്യാപിച്ചു. ഗറില്ലായുദ്ധമുറകളിലുടെ ഫീലിപ്പീൻസ് പട്ടാളം ജപ്പാനെ നേരിട്ടുകൊണ്ടിരുന്നു. 1944 ൽ ഹുക്ബലാഹാപ് എന്ന ഫീലിപ്പീൻസ് ജനകീയസേന ലുസോൺ ദ്വീപിൽ നിയന്ത്രണം നേടി. 1944 ഒക്ടോബർ 20 ന് മക്കാർതറുടെ നേതൃത്വത്തിലുള്ള സഖ്യസേന ഫീലിപ്പീൻസിലെത്തി ജപ്പാനുമായി യുദ്ധം ആരംഭിച്ചു. സെപ്തംബർ 2 ന് ജപ്പാൻ ഔദോഗികമായി കീഴടങ്ങി. അപ്പോഴേക്കും നാഗസാക്കിയിലും ഹിരോഷിമയിലും അമേരിക്ക നടത്തിയ അണുബോംബാക്രമണത്തിൽ ജപ്പാൻ തകർന്നിരുന്നു. 10 ലക്ഷം ഫീലിപ്പീൻസുകാരാണ് രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ മരിച്ചതെന്നാണ് കണക്ക്.
 
===സ്വാതന്ത്യത്തിലേക്ക്===
 
1946 ജൂലൈ 4 ന് ഫീലിപ്പീൻസ് സ്വതന്ത്യരാഷ്ട്രമായി.ബഹുകക്ഷി അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിനേതാവായ മാനുവൽ എൽ. റോക്സാസായിരുന്നു ആദ്യ പ്രസിഡന്റ്. വിവാദമായ ഫീലിപ്പീൻസ്-യു.എസ്. ട്രേഡ് ആക്ടിലൂടെ റോക്സാസ് അമേരിക്കയുമായി ബന്ധം ശക്തമാക്കി. 99 വർഷത്തേക്ക് ഫീലിപ്പീൻസിലെ 23 സൈനികകേന്ദ്രങ്ങൾ അമേരിക്കയ്ക്ക് വാടകയ്ക്കു നൽക്കാനും രാജ്യത്തെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് തുല്യ പങ്കാളിത്തം അനുവദിക്കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു ട്രേഡ് ആക്ട്. പിൻക്കാലത്ത് കൊറിയ, വിയറ്റ്നാം, ചൈന, ഇൻഡൊനീഷ്യ എന്നീ രാജ്യങ്ങളിൽ അമേരിക്ക സൈനികമുന്നേറ്റങ്ങൾ നടത്തിയത് ഫീലിപ്പീൻസിലെ സൈനികകേന്ദ്രങ്ങളിൽ നിന്നായിരുന്നു. 1948 ഏപ്രിൽ 15 ന് റോക്സാസ് അന്തരിച്ചപ്പോൾ വൈസ് പ്രസിഡന്റ് എൽ പിഡിയോ കിറിനോ പ്രസിഡന്റായി. ഹുക്ബലാഹാപ് പ്രസ്ഥാനത്തെ അടിച്ചമർത്താൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ ഫീലിപ്പീൻസിൽ വൻതോതിൽ ശ്രമമാരംഭിച്ചു. സി.ഐ.എ യുടെ പിന്തുണയോടെ 1953 ൽ റമോൺ മഗ്സാസെ പ്രസിഡന്റായതോടെ അമേരിക്കൻ വിരുദ്ധരെയും രാഷ്ട്രീയശത്രുക്കളെയും സി.ഐ.എ വകവരുത്തി.
===മർക്കോസിന്റെ സർവാധിപത്യം===
 
1965 ൽ നാഷണലിസ്റ്റ് പാർട്ടി നേതാവ് ഫെർഡിനൻഡ് മർക്കോസ് (1917-1989) പ്രസിഡന്റായതോടെ അടിസ്ഥാനസൗകര്യത്തിലും വിദ്യാഭ്യാസരംഗത്തും ശക്തമായ നടപടികൾ സ്വീകരിച്ചു. 1969 ൽ മർക്കോസ് വീണ്ടും പ്രസിഡന്റായി. പുരോഗതിക്കൊപ്പം അഴിമതിയും ജനപ്പെരുപ്പവും രാജ്യത്ത് സംജാതമായി. മർക്കോസിന്റെ ദുർഭരണത്തിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ന്യൂപീപ്പിൾസ് ആർമി രൂപീകരിച്ചു. മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടന മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി രംഗത്തിറങ്ങി. 1972 ൽ കമ്യൂണിസ്റ്റുകൾക്കെതിരെ പട്ടാളനിയമം പ്രഖ്യാപിച്ച മർക്കോസ് 1881 വരെ നിയമം തുടർന്നു. പട്ടാളനിയമകാലത്ത് മർക്കോസ് എല്ലാ പൗരാവകാശങ്ങളും റദ്ദാക്കുകയും പ്രതിപക്ഷനേതാക്കളെ തടവിലാക്കുകയും ചെയ്തു. മർക്കോസിന്റെ കടുത്ത വിമർശകനായായ സെനറ്റർ ബെനിങ്ഗോ അക്കിനോ ആണ് തടവിലായവരിൽ പ്രമുഖൻ. രണ്ടിൽ കൂടുതൽ തവണ പ്രസിഡന്റാവാമെന്ന് ഭരണഘടന പൊളിച്ചെഴുതിയ മർക്കോസ് പ്രസിഡന്റ് പദവിയിൽ തുടർന്നു. 1981 ൽ പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ ജയിച്ച മർക്കോസ് വീണ്ടും പ്രസിഡന്റായി. 1983 ൽ വർഷങ്ങൾ നീണ്ട പ്രവാസവാസം കഴിഞ്ഞ് ബെനിങ്ഗോ അക്കിനോ ഫീലിപ്പീൻസിലെ മനില വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ മർക്കോസിന്റെ പട്ടാളം വെടിവെച്ച് കൊന്നു. ഇതോടെ മർക്കോസിനെതിരായ ജനവികാരവും അമേരിക്കൻ സമ്മർദ്ദവും മൂലം 1986 ഫ്രബുവരിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മർക്കോസ് നിർബന്ധിതനായി. അക്കിനോയുടെ ഭാര്യ കൊറസോൺ അക്കിനോയായിരുന്നു പ്രതിപക്ഷ സ്ഥാനാർത്ഥി. വ്യാപകമായി തട്ടിപ്പു നടന്ന തെരഞ്ഞെടുപ്പിൽ മർക്കോസ് വിജയിച്ചുവെങ്കിലും പ്രതിപക്ഷവും അന്താരാഷ്ട്ര നീരിക്ഷകരും അമേരിക്കയും തെരഞ്ഞെടുപ്പു ഫലം അംഗീകരിച്ചില്ല. സൈന്യാധിപൻ ജനറൽ ഫിദെൽ റമോസും പ്രതിരോധമന്ത്രി ഹുവാൻ പോൺസ് എന്റീലും എതിർത്തോടെ മർക്കോസ് ഫീലിപ്പീൻസിൽ നിന്നും പലായനം ചെയ്തു. ഫ്രബുവരി 25 ന് കൊറസോൺ അക്കിനോ പ്രസിഡന്റായി.
 
കൊറസോൺ അക്കിനോയുടെ ഭരണകാലത്ത് ഫീലിപ്പീൻസിൽ ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടു. പ്രസിഡണ്ടിന് പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടനയിൽ നിന്നും റദ്ദാക്കി. ഫീലിപ്പീൻസിലെ അമേരിക്കയുടെ സൈനികസാന്നിധ്യം ഒഴിവാക്കുകയും ചെയ്തു. 1992 ൽ കൊറസോണിന്റെ പിന്തുണയോടെ മുൻസൈന്യാധിപൻ ഫിദെൽ റമോസ് പ്രസിഡന്റായി. 1996 ൽ മിൻഡനാവോ ദ്വീപുകളുടെ സ്വാതന്ത്ര്യനുവേണ്ടി പേരാടുന്ന മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയുമായി റമോസ് സമാധാനക്കരാറിൽ ഒപ്പുവെച്ചു. സ്വതന്ത്രഇസ്ലാം രാഷ്ട്രത്തിനായി മോറോ നാഷണൽ ഫ്രണ്ട് എന്ന സംഘടനയിലെ ഒരു വിഭാഗം ഇപ്പോഴും സായുധകലാപത്തിലാണ്. 1998 ൽ മുൻ സിനിമാതാരവും വൈസ് പ്രസിഡണ്ടുമായ ജോസഫ് ട്രാഡാ പ്രസിഡന്റായി. അഴിമതിയാരോപണത്തെ തുടർന്ന് 2001 ൽ രാജിവെച്ചു. തുടർന്ന് വൈസ് പ്രസിഡന്റ് ഗ്ലോറിയ മക്കപാഗൽ-അറോയോ പ്രസിഡന്റായി. 2004 ലെ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ഗ്ലോറിയ വീണ്ടും പ്രസിഡന്റായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്