"ദമോഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 19 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1192231 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) വിന്ധ്യ ലിങ്ക്
വരി 27:
==ഭൂമിശാസ്ത്രം==
 
സോനാർ നദീതാഴ്വര ദമോ ജില്ലയെ രണ്ടായി വിഭജിക്കുന്നു. ജില്ലയ്ക്കും [[ജബൽപൂർ|ജബൽപൂരിനും]] മധ്യേ നൈസർഗികാതിർത്തി സൃഷ്ടിക്കുന്ന [[വിന്ധ്യ പർ‌വതനിരകൾ|വിന്ധ്യാനിരകളിലെ]] കുലുമാർ കുന്നാണ് (751 മീ.) ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. 586.7 മീ. ഉയരമുള്ള ഖേരി (Kheri) ഉയരം കൂടിയ മറ്റൊരു പ്രധാന പ്രദേശമാണ്. വിന്ധ്യാ നിരകളിലെ മറ്റു പ്രദേശങ്ങൾക്ക് 550-580 മീ. ശരാശരി ഉയരമുണ്ട്. ജില്ലയിലെ സോനാർ നദീതാഴ്വര കാർഷികോത്പാദനം, ഭരണനിർവഹണം, വാണിജ്യം, വ്യവസായം എന്നീ മേഖലകളിൽ മുന്നിട്ടു നിൽക്കുന്നു. ജനസാന്ദ്രതയിലും ഈ പ്രദേശം മുന്നിലാണ്. ഉഷ്ണമേഖലാ വിഭാഗത്തിൽപ്പെട്ട വരണ്ട ഇലപൊഴിയും കാടുകളാൽ ശ്രദ്ധേയമാണ് ദമോ. മലമ്പ്രദേശത്താണ് ഇവ കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാനും തേക്കിൻ കാടുകളും ജില്ലയിലുണ്ട്. സോനാർ, ബിയെർമ [[നദി|നദികളും]] അവയുടെ പോഷകനദികളുമാണ് ജില്ലയിലെ പ്രധാന ജലസ്രോതസ്സുകൾ. ജില്ലയുടെ ധനാഗമമാർഗങ്ങളിൽ കാർഷിക മേഖലയ്ക്കാണ് മുൻതൂക്കം. വിളകളിൽ [[ഗോതമ്പ്]], [[നെല്ല്]], ജോവർ എന്നിവ മുന്നിട്ടു നിൽക്കുന്നു. കന്നുകാലിവളർത്തലിനും പ്രാധാന്യമുണ്ട്. വ്യവസായ മേഖലയിൽ ചെറുകിട-കുടിൽ വ്യവസായങ്ങളായ ബീഡിതെറുപ്പ്, ധാന്യ-എണ്ണ മില്ലുകൾ തുടങ്ങിയവയ്ക്ക് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. ദമോ ജില്ലയിലെ റെയിൽ-റോഡ് ഗതാഗത മാർഗങ്ങൾ വികസിതമാണ്.
 
==ജനങ്ങൾ==
"https://ml.wikipedia.org/wiki/ദമോഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്