"എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
No edit summary
വരി 1:
ഒരു ബ്രിട്ടീഷ് എഴുത്തുകാരനും സൈനികനുമാണ് '''എഡ്വേഡ് വൈബാർട്ട് '''എന്ന '''എഡ്വേഡ് ഡാനിയൽ ഹാമിൽറ്റൻ വൈബാർട്ട്''' ({{lang-en|Edward Daniel Hamilton Vibart}}, ജീവിതകാലം: 1837 ഓഗസ്റ്റ് 28 - 1923). [[1857-ലെ ഇന്ത്യൻ ലഹള|1857-ലെ ഇന്ത്യൻ ലഹളയുടെ]] പശ്ചാത്തലത്തിൽ അദ്ദേഹം 1898-ൽ എഴുതിയിട്ടുള്ള [[ദ ശിപായ് മ്യൂട്ടിനി ആസ് സീൻ ബൈ എ സബോൾട്ടെൻ: ഫ്രം ഡെൽഹി റ്റൂ ലക്നൗ]] ({{lang-en|The Sepoy Mutiny as Seen by a Subaltern: From Delhi to Lucknow}}) എന്ന പുസ്തകം പ്രസിദ്ധമാണ്.
 
1857-ലെ ലഹളക്കാലത്ത് ഡെൽഹിയിൽ 54-മത് ബംഗാൾ കാലാൾപ്പടയിലെ കമാൻഡർ ആയിരുന്നു വൈബാർട്ട്. അദ്ദേഹത്തിനന്ന് 19 വയസായിരുന്നു പ്രായം. അദ്ദേഹത്തിന്റെ പിതാവ് കാൻപൂരിൽ ഒരു കുതിരപ്പടയാളി ആയിരുന്നു. ലഹളയുടെ തുടക്കത്തിലുണ്ടായ [[കാൻപൂർ കൂട്ടക്കൊലയിൽ]] പിതാവ് കൊല്ലപ്പെട്ടു. ലഹളക്കാലത്ത് ശിപായികളുടെ കൈയിൽപ്പെടാതെ എഡ്വേഡ് കഷ്ടിച്ച് രക്ഷപ്പെടുകയും [[ഡെൽഹി പിടിച്ചടക്കാനുള്ള]] യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു. ദില്ലി നഗരം തിരിച്ചുപിടിച്ചപ്പോൾ ബ്രിട്ടീഷുകാർ നടത്തിയ ക്രൂരതകളെക്കുറിച്ചും, അതിനുശേഷവും തുടർന്ന പ്രതികാരനടപടികളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ എഡ്വേഡിന്റെ ഓർമ്മക്കുറിപ്പുകളിലും, പ്രത്യേകിച്ച് കത്തുകളിലും അടങ്ങിയിരിക്കുന്നു.<ref name=LM-XXII>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=XXII}} [http://books.google.co.in/books?id=wYW5J-jQn8QC&pg=PR24#v=onepage ഗൂഗിൾ ബുക്സ് കണ്ണി]</ref>
== അവലംബം ==
{{reflist}}