"മണിപ്രവാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Manipravalam}}
{{ഫലകം: പ്രാചീനമലയാളസാഹിത്യം}}
 
 
മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു മണിപ്രവാള സാഹത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽ ഒരു നവസരണി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത്.
 
ആര്യന്മാർ [[കേരളം|കേരളത്തിൽ]] ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് 'മണിപ്രവാളം.(Manipravalam). സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സന്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിൻറെയും പാട്ടിൻറെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്. ''ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം''. മണി എന്നാൽ [[മാണിക്യം]] (റൂബി) എന്ന ചുവപ്പു കല്ല്‌. "പ്രവാളം" എന്നാൽ [[പവിഴം]]. മണി [[ദ്രാവിഡം|ദ്രാവിഡ ഭാഷയും]], പ്രവാളം [[സംസ്കൃതം|സംസ്കൃത ഭാഷയും]] എന്നാണ് സങ്കൽപം. മാണിക്യവും പവിഴവും ഒരേ നിറമാണ്. ഇവ ചേർത്ത് ഒരു മാല നിർമ്മിച്ചാൽ മണിയും പ്രവാളവും തമ്മിൽ തിരിച്ചറിയാൻ കഴിയുകയില്ല. അതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർന്ന് ഒരു പുതിയ ഭാഷ ഉണ്ടായി എന്ന് സങ്കൽപ്പം.
"തമിഴ്മണി സംസ്‌കൃത പവഴം
കോക്കിന്റേൻ വൃത്തമാന ചെന്നൂന്മേൽ "
Line 13 ⟶ 12:
== ആഖ്യാനശൈലി ==
[[വേശ്യ|വേശ്യകളെയും]], [[ദേവദാസി|ദേവദാസികളേയും]] അധികമായി വർണ്ണിക്കുന്നവയായിരുന്നു മണിപ്രവാള കാലഘട്ടത്തിലെ കൂടുതലും കൃതികൾ<ref>മലയാള സാഹിത്യം ; സാഹിത്യകാരന്മാർ. വിജയൻ കുന്നൂമ്മക്കര. തിരൂരങ്ങാടി ബുക് സ്റ്റാൾ. താൾ 9.</ref> ദേവതാസ്തുതി, രാജസ്തുതി, ദേശവർണന എന്നിവയ്ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു.
 
മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ [[ഉണ്ണുനീലിസന്ദേശം]] ആണ്. 14-ആം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട [[ലീലാതിലകം]] ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം. മലയാളത്തിന്റെ വ്യാകരണവും ഘടനയും ലീലാതിലകം പ്രതിപാദിക്കുന്നു. കേരളത്തിലെ തദ്ദേശീയ ഭാഷ തമിഴ് ആയിരുന്നു എന്ന് ലീലാതിലകം പ്രതിപാദിക്കുന്നു. മണിപ്രവാള കവിതാശൈലിയെ ലീലാതിലക പ്രതിപാദിക്കുന്നു. ഇതിന്റെ കർത്താവാരെന്ന്‌ നിശ്ചയിക്കുവാനായിട്ടില്ലെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‌ "[[ശിൽപം]]" എന്നു പേരുള്ള എട്ട്‌ വിഭാഗങ്ങൾ ഉണ്ട്‌. മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചന്പു', നൈഷധം ചന്പു', 'ഭാരതം ചന്പു' എന്നിവയും വളരെ പ്രശസ്തമാണ്‌.
 
മറ്റു കൃതികളായ 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചന്പു', നൈഷധം ചന്പു', 'ഭാരതം ചന്പു' എന്നിവയും വളരെ പ്രശസ്തമാണ്‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/മണിപ്രവാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്