"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3529962 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 19:
|കുറിപ്പുകൾ=
|}}
{{വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ}}
[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് '''വയലാർ ഗ്രാമപഞ്ചായത്ത്'''. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. കിഴക്ക് വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കായലും, തെക്കു കുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് [[ദേശീയ പാത- 47|നാഷണൽ ഹൈവേ- 47]] ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്. [[ആലപ്പുഴ]] ജില്ലയുടെ വടക്കുഭാഗത്ത് [[ദേശീയ പാത- 47]] ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. [[ചേർത്തല]]നഗരത്തിൽ നിന്നും 5 കി. മി. വടക്കോട്ട് യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം. ഈ പഞ്ചായത്തിൻറെ ജനസംഖ്യ 24,216 ആണ് .സ്ത്രീ-പുരുഷാനുപാതം 1066 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 1670 ആണ്. <ref>http://alappuzha.nic.in/dist_block_wise_popu.htm</ref>. [[കയർ]] നിർമ്മാണം, മത്‌സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകൾ. ജനങ്ങളിലൊരുവിഭാഗം [[ചെമ്മീൻ കൃഷി]], കെട്ടിട നിർമ്മാണം ,മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നു. മറ്റൊരു വിഭാഗം [[ചേർത്തല]], [[ആലപ്പുഴ]], [[കൊച്ചി]] തുടങ്ങിയ നഗരങ്ങളിലെ വ്യവസായ-വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നു.
ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ [[സി.പി. രാമസ്വാമി അയ്യർ|സി. പി. രാമസ്വാമി അയ്യരെ]] സന്ദർശിക്കാൻ വന്ന [[ബ്രിട്ടീഷ് വൈസ്രോയ്|ബ്രിട്ടീഷ് വൈസ്രോയിയെ]] കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികൾ [[കളവംകോടം]] ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.<br /> '''അമേരിക്കൻ മോഡൽ അറബിക്കടലിൽ''' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും [[സി.കെ. കുമാരപ്പണിക്കർ|സി. കെ. കുമാരപ്പണിക്കരുടെ]] നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ [[വയലാർ സമരം]] നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്<ref>http://www.imagesfood.com/news.aspx?
Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref> <br /> .
 
<ref>http://www.imagesfood.com/news.aspx?
Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref> <br />
 
[[പുന്നപ്ര-വയലാർ സമരം|പുന്നപ്ര-വയലാർ സമരത്തിന്റെ]] സ്മരണകളിരമ്പുന്ന, കേരളത്തിലെ പ്രധാന സ്മാരകങ്ങളിലൊന്നായ [[വയലാർ രക്തസാക്ഷി മണ്ഡപം]] പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. 1946 ഇൽ [[സി.പി. രാമസ്വാമി അയ്യർ|സി. പി. യുടെ]] പോലീസിനോട് ഏറ്റുമുട്ടി മരിച്ച രക്തസാക്ഷികളുടെ സ്മാരകമാണിത്. വാരിക്കുന്തവുമായ് വിപ്ലവത്തിനിറങ്ങിയവരെ നിറതോക്കുമായി പോലീസ് നേരിട്ടു. വിപ്ലവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ മൃതശരീരങ്ങൾ ഇപ്പോൾ [[വയലാർ രക്തസാക്ഷി മണ്ഡപം|രക്തസാക്ഷി മണ്ഡപം]] നിൽക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഒരു കുളത്തിൽ ഇട്ടുമൂടി. എല്ലാ വർഷവും ഒൿറ്റോബർ 27 ന് ([[തുലാം]] പത്ത് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു). ഈ സംഭവത്തിന്റെ സ്മരണയ്കായി എല്ലാ വർഷവും ഇവിടെ കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളും അണികളും പങ്കെടുക്കുന്ന പരിപാടികളും പൊതുസമ്മേളനവും നടത്താറുണ്ട്.
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്