"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പേര്: അവലംബമില്ലാത്ത ഭാഗം ഒഴിവാക്കി.
No edit summary
വരി 1:
[[ചിത്രം:Koal agriculture kerala.jpg|thumb| കോൾനിലത്തെ നെൽകൃഷി]]
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. കേരളത്തിൽ [[ആലപ്പുഴ]], [[തൃശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങളുണ്ട്. [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[തൃശൂർ]], [[ചാവക്കാട്]], [[മുകുന്ദപുരം]] താലൂക്കുകളിലും [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] എന്നീപൊന്നാനി താലൂക്കിലും ജില്ലകളിലായിഉൾപ്പെടുന്ന; കോൾനിലം, കോൾപാടം എന്നീ പേരിൽ അറിയപ്പെടുന്ന പാടശേഖരം ഏതാണ്ട് പതിമൂവായിരത്തോളം ഹെക്റ്റർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു.
 
കോൾനിലങ്ങൾ കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണ്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്ന ഇവിടെ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നു. സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുക്കളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്.<ref> {{cite book |last= സുജിത്കുമാർ|first=സി.കെ.|authorlink=സി.കെ. സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാർച്ച് |url= |format= |accessdate= ഓഗസ്റ്റ് 2008|edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
വരി 11:
[[ചിത്രം:Koal fileds of Thrissur.jpg|thumb|തൃശൂരിലെ തൊമ്മാനയിലെ കോൾ പാടങ്ങൾ, കൃഷിയിറക്കുന്നതിനു മുൻപ്]]
 
കിഴക്ക് പശ്ശ്ചിമഘട്ടത്തിൻറെപശ്ചിമഘട്ടത്തിന്റെ കുന്നിൻ നിരകൾ (Spur hills) പടിഞ്ഞാറ് അറബിക്കടലിനാലും വലയം ചെയ്യപ്പെട്ടു കിടക്കുന്നു. തൃശൂർ, മലപ്പുറം ജില്ലകളിലായാണ്‌ ഇത് പടർന്നു കിടക്കുന്നത്. ജൈവ സമ്പുഷ്ടമായ ഹൂമസിനാൽ ആവരണം ചെയ്യപ്പെട്ട കളിയുള്ള മണ്ണാണ്‌ കോൾ നിലങ്ങളിലേത്. ഈ നിലങ്ങളുടെ തെക്കേ അതിർത്തി [[മുരിയാട് കായൽ|മുരിയാട് കായലും]] വടക്ക് [[മുള്ളൂർക്കായൽ|മുള്ളൂർക്കായലും]] പടിഞ്ഞാറ് [[കനോലി കനാൽ|കനോലി കാനാലും]] കിഴക്ക് കരഭൂമിയുമാണ്. വർഷത്തിൽ ഏകദേശം 7 മാസവും(ഏതാണ്ട് ജൂൺ മുതൽ നവംബർ വരെ) കോൾ നിലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നതിനാൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യതയുണ്ടാകും. വടക്കുപടിഞ്ഞാറൻ മൺസൂൺ മേഘങ്ങൾ മടങ്ങിപ്പോകുന്നതുവരെ ജലനിരപ്പ് താഴാറില്ല. അതിനുശേഷം കുറേശെയായി ജലനിരപ്പ് താഴുകയും ധനു മാസം അവസാനത്തോടെ [[ജലചക്രം|ജലചക്രങ്ങൾ]] ഉപയോഗിച്ച് വറ്റിക്കാവുന്ന തരത്തിലെത്തിച്ചേരാറുമുണ്ട്.
==പ്രത്യേകതകൾ==
ജൈവ വൈവിധ്യ പ്രധാനമായ ഈ പ്രദേശങ്ങൾ പലതും [[റാംസർ സൈറ്റ്|റാംസർ സൈറ്റുകളായി]] പ്രക്യാപിക്കപ്പെട്ടിട്ടുണ്ട്.1971 ൽ ഇറാനിലെ [[റാംസർ]]എന്ന സ്ഥലത്ത് വെച്ച് നടന്ന അന്തർദേശീയ വെറ്റ്ലാന്റ് കൺവെൻഷനിലാണ് ഇത്തരം ജൈവ വൈവിദ്യ മേഖലകളുടെ സംരക്ഷണത്തിനായി റാംസർ സൈറ്റുകളായി പ്രഖ്യാപിക്കാൻ തുടങ്ങിയത്<ref name="test1">[http://wwf.panda.org/who_we_are/wwf_offices/india/]wwf .</ref>
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്