"രാജേന്ദ്ര പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: അപൂർണ്ണ ഫലകം നീക്കുന്നു.
വരി 40:
1914 [[ബീഹാർ|ബീഹാറിലും]], [[ബംഗാൾ|ബംഗാളിലുമുണ്ടായ]] കനത്ത വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനായി പ്രസാദ് മുന്നിട്ടിറങ്ങി.<ref name=siwan1>{{cite news|title=ഡോക്ടർ.രാജേന്ദ്രപ്രസാദ്|url=http://siwan.bih.nic.in/profile_rajendra_prasad.aspx|publisher=സിവാൻ ജില്ലാ പോർട്ടൽ|accessdate=27-ജൂൺ-2013}}</ref> 1934 ജനുവരി 15 ന് ബീഹാറിലുണ്ടായ ഭൂമികുലുക്കത്തിന്റെ സമയത്ത് പ്രസാദ് ജയിലിലായിരുന്നു. ജയിലിൽ നിന്നും വിട്ടയക്കപ്പെട്ടയുടൻ തന്നെ ദുരന്തബാധിതരെ സഹായിക്കാൻ ബീഹാർ സെൻട്രൽ റിലീഫ് കമ്മറ്റി രൂപീകരിച്ചു.
 
കോൺഗ്രസ്സിന്റെ 1934 ലെ [[ബോംബെ|ബോംബെ]] സമ്മേളനത്തിൽ വെച്ച് പ്രസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.<ref name=aicc87>{{cite news|title=ഡോക്ടർ.രാജേന്ദ്രപ്രസാദ്|url=http://www.aicc.org.in/index.php/past_presidents/address/42#.UcxnoOGLe1F|publisher=ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി}}</ref> 1939 ൽ കോൺഗ്രസ്സ് പ്രസിഡന്റായിരുന്ന [[സുഭാസ് ചന്ദ്രബോസ്|സുഭാസ് ചന്ദ്ര ബോസ്]] രാജിവെച്ചപ്പോൾ വീണ്ടും പ്രസാദ് കോൺഗ്രസ്സിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുകയുണ്ടായി.<ref name=aicc87 /> ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്, മറ്റു പല നേതാക്കളേയും പോലെ പ്രസാദും അറസ്റ്റ് വരിച്ച് ജയിൽ ജീവിതം സ്വീകരിച്ചു.
 
1946 സെപ്തംബർ 2 ന് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപവത്കരിക്കപ്പെട്ടു. നാമനിർദ്ദേശം ചെയ്യപ്പെട്ട പന്ത്രണ്ടു മന്ത്രിമാരിൽ ഒരാൾ രാജേന്ദ്രപ്രസാദ് ആയിരുന്നു. ഭക്ഷ്യ-കാർഷിക വകുപ്പിന്റെ ചുമതലയായിരുന്നു പ്രസാദിനുണ്ടായിരുന്നത്. 1947 ൽ രാജേന്ദ്രപ്രസാദ് വീണ്ടും കോൺഗ്രസ്സ് പ്രസിഡന്റായി സ്ഥാനമേറ്റു. 1950 ൽ ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ അതിന്റെ രാഷ്ട്രപതി സ്ഥാനത്തേക്ക് രാജേന്ദ്രപ്രസാദാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1962 മെയ് പതിനാലിന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം പാട്നയിലേക്ക് മടങ്ങി. ബീഹാർ വിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.
"https://ml.wikipedia.org/wiki/രാജേന്ദ്ര_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്