"രാജേന്ദ്ര പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
1916 ൽ ബീഹാർ ഹൈക്കോടതിയിലും, ഒഡീഷ ഹൈക്കോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു തുടങ്ങി. ഇക്കാലത്ത് പാട്ന സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായും പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.
===ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം===
1911 ൽ തന്നെ പ്രസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുത്തിരുന്നു. എന്നാൽ സജീവപ്രവർത്തകനാവുന്നത് 1916 ൽ [[മോഹൻദാസ് കരംചന്ദ് ഗാന്ധി|മഹാത്മാഗാന്ധിയെ]] കണ്ടുമുട്ടുന്നതോടെയാണ്. [[ചമ്പാരൻ സത്യാഗ്രഹം|ചമ്പാരൻ സത്യാഗ്രഹസമയത്ത്]] ഗാന്ധിജി, പ്രസാദിനോട് തന്റെ സന്നദ്ധപ്രവർത്തകനായി ചേരുവാൻ ആവശ്യപ്പെടുകയായിരുന്നു.<ref name=champaran1>{{cite news|title=മഹാത്മാഗാന്ധിയും സത്യാഗ്രഹസമരങ്ങളും|url=http://www.aicc.org.in/satyagraha_laboratories_of_mahatma_gandhi.htm|publisher=ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മറ്റി}}</ref> [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണപ്രസ്ഥാനത്തിന്റെ]] സമയത്ത് പ്രസാദ് അഭിഭാഷകജോലി ഉപേക്ഷിക്കുകയും, കോൺഗ്രസ്സിന്റെ മുഴുവൻ സമയ പ്രവർത്തകനാവുകയും ചെയ്തു. പാശ്ചാത്യ വിദ്യാഭ്യാസ രീതികൾ ഉപേക്ഷിക്കുവാനുള്ള ഗാന്ധിയുടെ ആഹ്വാനം ചെവിക്കൊണ്ട് തന്റെ മകനായ മൃത്യുഞ്ജയോട് പഠനം അവസാനിപ്പിക്കുവാനും, പകരം ബീഹാർ വിദ്യാപീഠ് എന്ന വിദ്യാലയത്തിൽ ചേരുവാനും നിർദ്ദേശിച്ചു. പ്രസാദും തന്റെ സഹപ്രവർത്തകരും കൂടെ ആരംഭിച്ചിരുന്നതായിരുന്നു ബീഹാർ വിദ്യാപീഠ്, ഭാരതത്തിന്റെ തനതു ശൈലിയിലുള്ള വിദ്യാഭ്യാസരീതിയായിരുന്നു ഇവിടെ പിന്തുടർന്നിരുന്നത്.<ref name=bvp1>{{cite news|title=ഡിസ്റ്റന്റ് ഡാഡ്സ്|url=http://articles.timesofindia.indiatimes.com/2007-08-12/special-report/27961967_1_surnames-family-members-nooruddin-ahmed|publisher=ടൈംസ് ഓഫ് ഇന്ത്യ|date=12-ഓഗസ്റ്റ്-2007}}</ref>
 
1914 ബീഹാറിലും, ബംഗാളിലുമുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിനായി പ്രസാദ് മുന്നിട്ടിറങ്ങി. 1934 ജനുവരി 15 ന് ബീഹാറിലുണ്ടായ ഭൂമികുലുക്കത്തിന്റെ സമയത്ത് പ്രസാദ് ജയിലിലായിരുന്നു. ജയിലിൽ നിന്നും വിട്ടയക്കപ്പെട്ടയുടൻ തന്നെ ദുരന്തബാധിതരെ സഹായിക്കാൻ ബീഹാർ സെൻട്രൽ റിലീഫ് കമ്മറ്റി രൂപീകരിച്ചു.
"https://ml.wikipedia.org/wiki/രാജേന്ദ്ര_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്