"മധുരം നിന്റെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
[[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയിയുടെ]] പത്നി സോണിയായുടെ ഒരു സ്വപ്നം വിവരിച്ച ശേഷം സ്ത്രീകളോട് യേശുവിനുണ്ടായിരുന്ന സവിശേഷമായ കാരുണ്യത്തിന്റെ കഥ പറയുകയാണ് പതിമൂന്നാം അദ്ധ്യായത്തിൽ. യേശുവിനെതിരെ മനസ്സിനെ കഠിനമാക്കാൻ പുരുഷനു കഴിഞ്ഞേക്കാമെങ്കിലും സ്ത്രീയ്ക്ക് അതിനു കഴിയുകയില്ലെന്നും ഗ്രന്ഥകാരൻ വാദിക്കുന്നു. വേദപുസ്തകം ക്രിസ്തുവിനും സ്ത്രീയ്ക്കുമിടയിൽ സമാധാനത്തിന്റെ ഉടമ്പടി സ്ഥാപിച്ചിരിക്കുന്നു എന്നതാണ് അതിനദ്ദേഹം പറയുന്ന കാരണം.
 
====രണ്ടു കഥകൾ====
വിശുദ്ധമേരിയുടെ ചൈതന്യത്തിലും മേരിയെ സംബന്ധിച്ചും എഴുതപ്പെട്ട ഓരോ കഥകളാണ് അവസാനത്തെ രണ്ടദ്ധ്യായങ്ങളിൽ ഉള്ളത്. കഷ്ടപ്പാടുകളുടെ നടുവിലും പരസ്നേഹചൈതന്യം നിലനിർത്തി അനുഗ്രഹീതനായ ഒരു മനുഷ്യനെ സംബന്ധിച്ച മദ്ധ്യയുഗങ്ങളിലെ നാടോടിക്കഥയെ (14-ആം അദ്ധ്യായം) ഗ്രന്ഥകാരൻ "മേരിയിൽ ആനന്ദിക്കുന്ന ആഖ്യാനം", "മേരിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെ കഥ" എന്നെല്ലാം പുകഴ്ത്തുന്നു. ദൈവമാതൃപ്രതിമയ്ക്കു മുന്നിൽ അഭ്യാസപ്രകടങ്ങൾ നടത്തി മേരിയുടെ പ്രീതിയും അനുഗ്രഹവും നേടിയ നല്ലവനായ ഒരു സർക്കസ്സുകാരനെക്കുറിച്ച് അമേരിക്കൻ ദൈവശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ മെഗാൻ മക്‌ന്നാ (Megan McKenna) പറഞ്ഞ കഥയാണ് അവസാനത്തെ (15) അദ്ധ്യായത്തിൽ. കന്യാമറിയത്തെ മനസ്സിലാക്കുന്നത് പാവപ്പെട്ടവരും ദുഃഖിതരുമാണെന്നും അവർ മറവിയിൽ നിന്ന് വിശുദ്ധമറിയത്തെ വീണ്ടെടുക്കുന്നെന്നും ഈ കഥയുടെ പശ്ചാത്തലത്തിൽ ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു.
 
"https://ml.wikipedia.org/wiki/മധുരം_നിന്റെ_ജീവിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്