"കേരളത്തിന്റെ സമ്പദ്ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==കൃഷി==
കുരുമുളകിന്റെ ദേശീയോത്പാദനത്തിന്റെ 92 ശതമാനവും കേരളത്തിലും കർണ്ണാടകത്തിലുമായാണ് കൃഷി ചെയ്യുന്നത്.<ref name=pepper1>{{cite news|title=ബ്ലാക്ക് പെപ്പർ|publisher=ഇന്ത്യൻ സ്പൈസസ്|url=http://www.indianspices.com/pdf/Book_Black_Pepper_POP.pdf|quote=മൂന്നാമത്തെ പുറം നോക്കുക}}</ref> പത്തോളം ഇനങ്ങളിലുള്ള കുരുമുളക് കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്.<ref name=pepper11>{{cite news|title=ബ്ലാക്ക് പെപ്പർ|publisher=ഇന്ത്യൻ സ്പൈസസ്|url=http://www.indianspices.com/pdf/Book_Black_Pepper_POP.pdf|quote=നാലാമത്തെ പുറം നോക്കുക}}</ref> കുരുമുളക് കൂടാതെ [[കാപ്പി]], [[തേയില]], [[ഏലം]], [[റബ്ബർ]], [[കശുവണ്ടി]] തുടങ്ങിയവയും കേരളത്തിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. [[നെല്ല്]] ആണ് മുഖ്യമായ മറ്റൊരു കാർഷിക വിള. 1980 മുതൽക്ക് നെൽകൃഷി ഒരു തകർച്ചയെ നേരിടുകയാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നെൽ ഉൽപ്പാദനത്തിൽ നേരിയ പുരോഗതി ദൃശ്യമായിട്ടുണ്ട്. [[കേരളം|കേരള]] സംസ്ഥാനം രൂപവത്കരിക്കപ്പെടുന്ന കാലഘട്ടത്തിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ നെല്ലുൽപ്പാദനം പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലുണ്ടായി. 1955-56 കാലഘട്ടത്തിൽ കേരളത്തിലെ നെല്ലുൽപ്പാദനം 7,60,000 ഹെക്ടറായിരുന്നത്{{സൂചിക|൨}}, 1970–71 ആയപ്പോഴേക്കും 8,80,000 ഹെക്ടറിലേക്കുയർന്നു.<ref name=prc1>{{cite news|title=പാഡി കൾട്ടിവേഷൻ ഇൻ കേരള|url=http://ras.org.in/paddy_cultivation_in_kerala|last=ജയൻ|first=ജോസ് തോമസ്|publisher=ദ ജേണൽ ഓഫ് ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസ്|location=ഡൽഹി}}</ref> 1980 കൾ മുതൽ നെൽ വ്യവസായം ഒരു തകർച്ചയെ അഭിമുഖീകരിക്കുകയാണ്. തൊഴിലാളികളുടെ ദുർലഭ്യത, മറ്റു സംസ്ഥാനങ്ങളിൽ നിന്നും നേരിടുന്ന മത്സരം, കുറഞ്ഞ ലാഭം, ഭൂമിയെ ഒരു ആസ്തിയായി കാണുന്ന ഒരു സമൂഹമനോഭാവം തുടങ്ങിയ കാരണങ്ങൾ കൊണ്ട് നെൽ വ്യവസായം കേരളത്തിൽ വേണ്ടത്ര ഉയർച്ച കൈവരിക്കുന്നില്ല എന്നു വേണം പറയാൻ.
{| class="wikitable"
|-
"https://ml.wikipedia.org/wiki/കേരളത്തിന്റെ_സമ്പദ്ഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്