"വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 469:
:: സുജിത്തെ , ലോക്കൽ സിസ്റ്റത്തിൽ മീരയോ അഞ്ജലിയോ (ഏതു വെർഷനായാലും) ഉണ്ടെങ്കിൽ വെബ്ഫോണ്ട് ലോഡാവുകയില്ല. അതു് ലോക്കലിൽ നിന്നെടുക്കുകയേ ഉള്ളൂ. അപ്പോൾ ആ ഫൊണ്ട് പഴയ വെർഷനാണെങ്കിൽ അതിനെ എടുത്തു കാണിക്കും. മീര ചെറുതായിരുന്നതു് ആണവ ചില്ലില്ലാതിരുന്ന പഴയ വെർഷനിലാണ് . 2012 മാർച്ചിലെ റിലിസിനു ശേഷമുള്ള മീരയ്ക്കു നല്ല വലിപ്പമുണ്ടു് സൈസ് സ്റ്റാൻഡേർഡൈസ് ചെയ്തതു് ആ റിലീസിലാണു്. ഇതു് http://wiki.smc.org.in/Fonts ൽ നിന്നെടുക്കാം . സുജിത്ത് ഉബണ്ടു ആണു് ഉപയോഗിക്കുന്നതെങ്കിൽ ttf-indic-fonts-core ഉം ttf-malayalam-fonts ഉം കളഞ്ഞു് fonts-smc ഇട്ടാൽ സിസ്റ്റത്തിലെ ഫോണ്ട് നിലവിലെ വെർഷനാവും . അതല്ല എല്ലാം എടുത്തുകളഞ്ഞാൽ മാത്രമേ വെബ്‌ഫോണ്ട് ലോഡാവുകയുള്ളൂ. ഫെഡോറയിലും ഡെബിയനിലുമൊക്കെ പുതിയ വെർഷൻ തന്നെയാണു്. വിൻഡൊസിൽ പലരും മാതൃഭൂമി സൈറ്റിൽ നിന്നു ഡൌൺലോഡ് ചെയ്യുന്നതുകൊണ്ടു് പഴയ വെർഷൻ നിരവധി പേരുടെ കമ്പ്യൂട്ടറിൽ കാണാൻ ഇടയുണ്ടു്. ഇതാണു് സൈസ്+ചില്ല് പ്രശ്നത്തിനു കാരണം. ഫോണ്ടില്ലെങ്കിൽ വെബ്ഫോണ്ട് വരും . പക്ഷേ ഉള്ളതു് പഴയ വെർഷനാവുന്നതു് വെബ്ഫോണ്ട് പരിഹരിക്കില്ലല്ലോ . ഒരു സ്വിച്ച് ഓവർ പിരീഡിൽ ഈ പ്രശ്നം എന്തായാലും ഉണ്ടാവാതെ തരമില്ല.
 
::രണ്ടാമത്തെ കാര്യമാണെങ്കിൽ വെബ്ഫോണ്ടിലെ ലോക്കൽ ടാഗ് എടുത്തുകളഞ്ഞാൽ ലോക്കലി ഫോണ്ടുണ്ടോന്നു നോക്കാതെ നേരെ ഫോണ്ട് ലോഡാവും . അതിന്റെ കുഴപ്പമെന്തെന്നുവെച്ചാൽ വെറുതെ ഒരു 300-500 കെബി ഫോണ്ട് ലോഡാവാൻ ചെലവാവും . സിസ്റ്റത്തിൽ ഫോണ്ടുണ്ടെങ്കിൽ ആ ഇരട്ടിപ്പണി ചെയ്യേണ്ടല്ലോ . അതിനാണു് ലോക്കൽ ടാഗ് സാധാരണയായി വെബ്‌ഡവലപ്പർമാർ ഇടുന്നതു് - ‌‌‌[[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 12:31, 19 ജൂൺ 2013 (UTC)