"മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
കേരളത്തിന് മൂന്ന് മഴക്കാലങ്ങളുണ്ട്. ഇടവപ്പാതി, തുലാവർഷം, വേനൽ മഴ.<ref name="vns2"/>
 
കേരളത്തിൽ മഴ ലഭിക്കുന്നത് പ്രധാനമായി രണ്ടു കാലങ്ങളിലാണ്. ജൂൺ 1 അടുപ്പിച്ച് ആരംഭിക്കുന്ന മഴക്കാലത്തെ ശാസ്ത്രീയമായി തെക്കുപടിഞ്ഞാറൻ [[മൺസൂൺ]] എന്നും മലയാളത്തിൽ [[തെക്കുപടിഞ്ഞാറൻ_കാലവർഷം|കാലവർഷമെന്നും]] ഇടവപ്പാതി എന്നും മറ്റും വിളിക്കുന്നു. ഈ മഴക്കാലം ഏതാണ്ട് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്നു. തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലൂടെ വീശി മധ്യരേഖ കടന്നു തിരിഞ്ഞ് ആഫ്രിക്കൻ തീരത്തുനിന്ന് അറബിക്കടൽ കടന്നു വരുന്ന കാറ്റിൽ ധാരാളം നീരാവി ഉണ്ടായിരിക്കുന്നതുകൊണ്ട് അത് കരയിലെത്തുമ്പോൾ കരപ്രദേശത്തുള്ള നീരാവിയുമായി ചേർന്ന് ധാരാളം മഴ തരുന്നു. കിഴക്കുവശത്ത് പർവ്വതങ്ങളുള്ളതുകൊണ്ട് കേരളത്തിൽ ഈ മേഘങ്ങൾ മുഴുവനും പെയ്ത് തീരുന്നു. കേരളത്തിലെ മഴയുടെ 70 ശത്മാനവും ഇടവപ്പാതിയാണ്.<ref name="vns2"/>
 
ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലത്തെ ശാസ്ത്രീയമായി വടക്കുകിഴക്കൻ [[മൺസൂൺ]] എന്നും മലയാളത്തിൽ നമ്മൾ [[തുലാവർഷം]] എന്നും വിളിക്കുന്നു. മൺസൂണിന്റെ മടക്കയാത്ര എന്നും ഇതിനെ വിളിക്കാറുണ്ട് . ഈ കാലഘട്ടത്തിൽ കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെങ്കിലും വടക്കൻ ഭാഗങ്ങളിൽ കാര്യമായി മഴ ലഭിക്കാറില്ല. ഉച്ചതിരിഞ്ഞു് ഉണ്ടാകാറുള്ള ഇടിയോടുകൂടിയ മഴയാണ് ഈ കാലത്തിന്റെ ഒരു പ്രത്യേകത
"https://ml.wikipedia.org/wiki/മഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്