"സവേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (71 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q42320 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
{{prettyurl|Savanna}}
[[പ്രമാണം:Male lion on savanna.jpg|thumb|300px|[[താൻസാനിയ]]യിലെ ഒരു സാവന്ന.]]
[[മരം|മരങ്ങൾ]] നിബിഡമല്ലാത്തതും ഇടക്ക് ധാരാളം [[പുല്ല്|പുല്ലുകൾ]] നിറഞ്ഞതുമായ വനമേഖലകളെ '''സവേന''' (സാവന്ന) എന്നു പറയുന്നു. ‍മരങ്ങൾ വളരെ അകലത്തിൽ മാത്രം വളരുന്ന ഈ പ്രദേശങ്ങളിൽ ചെറിയ [[സസ്യം|സസ്യങ്ങൾക്കും]] ധാരാളം [[സൂര്യപ്രകാശം]] ലഭിക്കുന്നു, പ്രധാനമായും നിരപ്പാർന്ന [[ഭൂപ്രകൃതി|ഭൂപ്രകൃതിയുള്ള]] [[ഉഷ്ണമേഖല|ഉഷ്ണമേഖലകളാണിവ]]. [[നിബിഡവനം|നിബിഡവനങ്ങൾക്കും]] [[മരുപ്രദേശം|മരുപ്രദേശങ്ങൾക്കും]] ഇടയിലുള്ള പ്രദേശമായാണ് സവേനകൾ കൂടുതലായും ഉള്ളത്. നിശ്ചിതമായ വർഷകാലവും മഴയില്ലാത്ത സമയത്തെ ജലദൗർലഭ്യതയും സവേനകളുടെ പ്രത്യേകതയാണ്. അനിയന്ത്രിതമായ കാലിമേയ്ക്കലും അതിനെ തുടർന്നുള്ള മണ്ണൊലിപ്പുമാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.
== ഉത്പത്തി ==
സവേനകൾ ഉണ്ടാവുന്നത് പ്രധാനമായും തദ്ദേശത്തെ കാലാവഥ മൂലമാണ്,വർഷത്തിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ ഇവിടെ ഇടതൂർന്നു വളരുന്ന വൻവൃക്ഷങ്ങൾക്ക് വളരാൻ സാധിക്കാതെ വരുന്നു എന്നാൽ ഒട്ടും മഴലഭിക്കാത്ത പ്രദേശമല്ലാത്തിനാൽ ഇവിടം ഒരു [[മരുഭൂമി]] ആയി മാറ്റപ്പെടുകയും ചെയ്തിട്ടില്ല. ഇങ്ങനെയുള്ള അവസ്ഥ മഴ പെയ്യുമ്പോൾ പൊട്ടിമുളക്കുകയും വളരെക്കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ പൂർണ്ണവളർച്ചയെത്തി വിത്തുത്പാദനത്തിന് ശേഷം ഉണങ്ങിപ്പൊകുന്ന [[തൃണവർഗ്ഗം|തൃണവർഗ്ഗത്തിൽ]] ഉൾപ്പെട്ട സസ്യങ്ങൾക്ക് വളരാൻ അനുയോജ്യമാണ്. അധികം ജലം ആവശ്യമില്ലാത്തതും നീണ്ട വേനൽക്കാലത്തെ അതിജീവിക്കാൻ സാധ്യമായതുമായ [[കുറ്റിച്ചെടി]]കളും ഇവിടെ വളരുന്നു. മണ്ണിന്റെ പ്രത്യേകതകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ, കാട്ടുതീയിൽ വനം പൂർണ്ണമായി നശിക്കുക മുതലായ കാരണങ്ങൾ കൊണ്ടും സാവന്നകൾ ഉണ്ടാകാറുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1781963" എന്ന താളിൽനിന്ന് ശേഖരിച്ചത്