"ചൗരി ചൗരാ സംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ ചേർത്തു
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 9:
 
==സംഭവം==
ഫെബ്രുവരി 2-ന് നിസഹകരണപ്രസ്ഥാനത്തിലെ അനുയായികൾ പ്രാദേശിക മാർക്കറ്റിലെ വില വർദ്ധനവിൽ പ്രതിഷേധിച്ച് നടത്തിയ ജാഥയ്ക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയതും നേതാക്കളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കുകയും ചെയ്തു. ഇതിനെതിരെ ജനരോഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 -ന് ചൗരി ചൗരായിലുള്ള ലോക്കൽ മാർക്കറ്റിൽ വെച്ച് ഒരു മദ്യശാലയ്ക്കെതിരെ ധർണനടത്താൻ തീരുമാനിക്കപ്പെട്ടത്.<ref name="ഇന്ത്യൻ സ്വാതന്ത്യം">{{cite book|first=പി. എ വാരിയർ|last=ഡോ. കെ. വേലായുധൻ നായർ|title=ഇന്ത്യൻ സ്വാതന്ത്ര്യസമരം നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ|year=2009 മെയ്|publisher=ഡി.സി. ബുക്ക്സ്|isbn=978 81 264 2335 4}}</ref> സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സായുധപോലീസുകാരെ പോലീസ് സ്റ്റേഷനിലേയ്ക്ക് അയക്കുകയുണ്ടായി. ഗവണ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആൾക്കൂട്ടം മുന്നോട്ട് നീങ്ങി. പോലീസ് സാഹചര്യം നിയന്ത്രണവിധേയമാക്കുവാനായി ആകാശത്തേയ്ക്ക് വെടിവെച്ചു. എന്നാൽ ഇത് വിപരീതഫലമാണുണ്ടാക്കിയത്. പോലീസുകാർക്കെതിരെ ജനക്കൂട്ടം വീറോടെ മുദ്രാവാക്യം വിളിക്കാനും കല്ലെറിയാനും തുടങ്ങി. ഇതോടെ മുന്നോട്ടുകുതിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെടിവെക്കാൻ സബ് ഇൻസ്പെക്ടർ നിർദ്ദേശിച്ചു. മൂന്ന് പേർ ആ നിമിഷം വെടിയേറ്റ് വീണു. അതിലധികം പേർക്ക് പരിക്കേറ്റു.
 
==അവലംബം==
"https://ml.wikipedia.org/wiki/ചൗരി_ചൗരാ_സംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്