"കെ. കൃഷ്ണൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|K. Krishnankutty}} മൂന്നു തവണ കേരള നിയമസഭാ സാമാജികനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|K. Krishnankutty}}
മൂന്നു തവണ കേരള നിയമസഭാ സാമാജികനായ രാഷ്ട്രീയ പ്രവർത്തകനാണ് '''കെ. കൃഷ്ണൻകുട്ടി''' (ജനനം :13 ആഗസ്റ്റ് 1944), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് പാലക്കാട്ടെ ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
==ജീവിതരേഖ==
കുഞ്ഞുകുട്ടിയുടെ മകനായി പാലക്കാട് ജനിച്ചു. എസ്.എസ്.എൽ.സി വരെ പഠിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തി.<ref>http://www.niyamasabha.org/codes/members/m315.htm</ref> പിന്നീട് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പെരുമാട്ടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെയും പാലക്കാട് ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റെയും ഡയറക്ടർ, നാഷണൽ ലേബർ ഓർഗനൈസേഷന്റെ സംസ്താന ട്രഷറർ എന്നീ നിലളിലെല്ലാം പ്രവർത്തിച്ചു. ജനതാദൾ പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാറിനൊപ്പം സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു.<ref>{{cite news|title=കെ.കൃഷ്ണൻകുട്ടി സോഷ്യലിസ്റ്റ് ജനത നേതൃസ്ഥാനം രാജിവെച്ചു|url=http://www.madhyamam.com/news/229147/130607|accessdate=2013 ജൂൺ 7|newspaper=മാധ്യമം|date=2013 ജൂൺ 7}}</ref>
"https://ml.wikipedia.org/wiki/കെ._കൃഷ്ണൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്