"സുബോധ് ഗുപ്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
*ഫുക്കുവോക്ക ഏഷ്യൻ ട്രിനലെ
===കൊച്ചി-മുസിരിസ് ബിനാലെ 2012===
[[File:What does the vessel contain, that the river does not.JPG|thumb|വാട്ട് ഡസ് ദി വെസൽ കണ്ടെയ്ൻ, ദാറ്റ് ദി റിവർ ഡസ് നോട്ട് ]]
[[കൊച്ചി-മുസിരിസ് ബിനാലെ|കൊച്ചി-മുസിരിസ് ബിനാലെയിലെ]] ഇൻസ്റ്റലേഷൻ, പലായനത്തിന്റെ കഥയാണ് പറയുന്നത്. സാധാരണക്കാരെയും അവരുടെ തികച്ചും സാധാരണമായ ജീവിതത്തെയുമാണ് സുബോധ് ഗുപ്ത ആവിഷ്‌കരിച്ചത്. ഒരു വലിയ വള്ളം നിറയെ വീട്ടുസാധനങ്ങളും ഉപകരണങ്ങളും. ഒരു വെള്ളപ്പൊക്കത്തെയോ, സുനാമിയെയോ ഒക്കെ ഓർമിപ്പിച്ചേക്കാവുന്ന ഈ ദൃശ്യം ശരാശരി ഇന്ത്യൻ ജീവിതാവസ്ഥയെക്കുറിച്ചുള്ളതാണ്.<ref>http://www.deshabhimani.com/newscontent.php?id=239668</ref> കാഴ്ചക്കാരന്റെ തലയ്ക്കുമുകളിൽ ഉയർന്നുനിൽക്കുന്ന കൂറ്റൻ വള്ളം. അതിനുള്ളിൽ ചങ്ങലയും കയറുമിട്ട് വരിഞ്ഞ നിലയിൽ ചട്ടി, കലം, പെട്രോ മാക്സ്, ടിവി, സൈക്കിൾ, ഇരുമ്പുപെട്ടികൾ, അലമാര, പഴഞ്ചൻ ഫ്രിഡ്ജ് തുടങ്ങി ചാരുകസേരയും ടേബിൾ ഫാനും ടൈംപീസുംവരെ. കുമ്പളങ്ങിയിൽനിന്നു വാങ്ങിയ കൂറ്റൻ വള്ളത്തെ [[ആസ്പിൻവാൾ ഹൗസ്|ആസ്പിൻവാൾ ഹൗസിനുള്ളിൽ]] താൽക്കാലികമായി പണിതുയർത്തിയ ഉരുക്കുകാലിലാണ് കെട്ടിയുയർത്തിയിരുന്നത്. <ref>http://www.mathrubhumi.com/books/article/art/2165/</ref>
 
==ഹോസർ ആൻഡ് വിർത്ത് ഗാലറിയിൽ പ്രദർശനം, ലണ്ടൻ==
കൊച്ചി-മുസിരിസ് ബിനാലെയിൽ പ്രദർശിപ്പിച്ച കേവുവള്ളം, ലണ്ടനിലെ ഹോസർ ആൻഡ് വിർത്ത് ഗാലറിയിൽ പ്രദർശിപ്പിച്ചു. "വാട്ട് ഡസ് ദി വെസൽ കണ്ടെയ്ൻ, ദാറ്റ് ദി റിവർ ഡസ് നോട്ട് " എന്ന പേരിട്ട് പ്രദർശിപ്പിച്ചിരുന്ന ഇൻസ്റ്റലേഷൻ എട്ടുലക്ഷം ഡോളറിന് (ഏകദേശം നാലു കോടി നാൽപതുലക്ഷം രൂപ)അബുദാബി ഗുഗൻഹെയിം മ്യൂസിയം അധികൃതർ വാങ്ങി. പേർഷ്യൻ സൂഫികവി ജലാലുദീൻ മുഹമ്മദ് റൂമിയുടെ<ref>{{cite news|last=Rachel Spence|title=Material world: Subodh Gupta at Hauser & Wirth|url=http://www.ft.com/intl/cms/s/2/1802ab68-be07-11e2-9b27-00144feab7de.html#axzz2VG7P4SYi|accessdate=2013 ജൂൺ 4|newspaper=Financial times|date=May 17, 2013}}</ref> തത്വചിന്ത കലർന്ന കവിതാ ശകലമാണ് ഈ പേരിനു പുറകിലെന്ന് സുബോധ് വ്യക്തമാക്കി.<ref>{{cite news|last=Georgina Adam|title=The Art Market: the taxing business of forgery|url=http://www.ft.com/intl/cms/s/2/184317fc-c90b-11e2-bb56-00144feab7de.html#axzz2VG7P4SYi|accessdate=2013 ജൂൺ 4|newspaper=financial times|date=May 31, 2013}}</ref>
"https://ml.wikipedia.org/wiki/സുബോധ്_ഗുപ്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്