"സമോരി ടൂറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്...
വർഗ്ഗീകരണം:ജീവിതകാലം
വരി 2:
[[Image:Almamy Samory Touré.jpg|thumb|200|right|കയ്യിൽ ഖുറാനുമായി സമോരി]]
19-ാം ശതകത്തിന്റെ രണ്ടാം പകുതിയിൽ പശ്ചിമ [[ആഫ്രിക്ക|ആഫ്രിക്കയിൽ]] ഒരു രാജ്യം സ്ഥാപിക്കുകയും [[ഫ്രാൻസ്|ഫ്രഞ്ചുകാരുടെ]] കൊളോണിയൽ മുന്നേറ്റത്തെ എതിർക്കുകയും ചെയ്ത മാഡിൻഗോ (Madingo) ഗോത്രവർഗ നേതാവാണ് '''സമോരി ടൂറ'''. ഇപ്പോഴത്തെ ഉത്തര [[ഗിനി|ഗിനിയിലെ]] സനാൻകൊറോയിൽ ഇദ്ദേഹം ജനിച്ചു (സു. 1830). ഒരു മികച്ച യോദ്ധാവായിത്തീർന്ന ഇദ്ദേഹം 1860-കളുടെ ഒടുവിലും 70-കളുടെ തുടക്കത്തിലുമായി തന്റെ നാട്ടിലെ ഭരണാധിപനായി. പശ്ചിമ ആഫ്രിക്കയിൽ അധികാരം വ്യാപിപ്പിച്ചുകൊണ്ടിരുന്ന ഫ്രഞ്ചുകാരുമായി 1883 മുതൽ യുദ്ധം ചെയ്തു. 1886-ൽ ഫ്രഞ്ചുകാർ വിജയിച്ചപ്പോൾ ഇദ്ദേഹം ഫ്രഞ്ചു സംരക്ഷണം സ്വീകരിച്ചുവെങ്കിലും 1891-ൽ വീണ്ടും അവരുമായി ശത്രുതയിലായി. തുടർന്ന് [[ഐവറി കോസ്റ്റ്|ഐവറി കോസ്റ്റിലേക്കും]] [[ലൈബീരിയ|ലൈബീരിയയിലേക്കും]] പിൻവാങ്ങേണ്ടിവന്ന ഇദ്ദേഹത്തെ 1898 സെപ്റ്റംബറിൽ പിടികൂടി നാടുകടത്തി. 1900 ജൂൺ 2-ന് [[ഗാബൺ|ഗാബണിൽ]] മരണമടഞ്ഞു.
 
 
{{Sarvavijnanakosam}}
 
{{lifetime||1900||ജൂൺ 2}}
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം: 1900-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ജൂൺ 2-ന് മരിച്ചവർ]]
 
[[വർഗ്ഗം:ആഫ്രിക്കയിലെ രാഷ്ട്രീയപ്രവർത്തകർ]]
[[വർഗ്ഗം:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/സമോരി_ടൂറ" എന്ന താളിൽനിന്ന് ശേഖരിച്ചത്