"കെ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
വരി 1:
{{prettyurl|K.P. Udayabhanu}}
മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസം‌വിധായകനുമാണ്‌ '''കെ.പി. ഉദയഭാനു'''. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ [[ഭാരത സർക്കാർ]] ഈ കലാകാരനെ [[പത്മശ്രീ]] നൽകി ആദരിക്കുകയുണ്ടായി<ref name=mbm-1>[http://www.mathrubhumi.com/php/newFrm.php?news_id=126561&n_type=NE&category_id=11&Farc= മാതൃഭൂമി ഓൺലൈൻ ഫെബ്രുവരി 1 2009] 16/10/2009 ന്‌ ശേഖരിച്ചത്</ref>. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്‌<ref>
[http://www.hindu.com/fr/2009/01/30/stories/2009013050940100.htm ഹിന്ദു ഓൺലൈൻ ജനുവരി 30 2009] ശേഖരിച്ചത് 16/10/2009
</ref>
==ജീവിതരേഖ==
എൻ.എസ്. വർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ൽ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] തരൂരിൽ ജനനം. [[കെ.പി. കേശവമേനോൻ]] ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന അദ്ദേഹം 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം [[ഊട്ടി|ഊട്ടിയിൽ]] സംഗീത അദ്ധ്യാപകനായും ജോലിചെയ്തു. സംഗീത സം‌വിധായകൻ [[കെ. രാഘവൻ|കെ. രാഘവനുമായുള്ള]] അടുപ്പമാണ്‌ തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു<ref name=mbm-1/>.
1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ്‌ ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല<ref name=mmonle-1>[http://week.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=3977988&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ ഓൺലൈൻ] 16/10/2009 ന്‌ ശേഖരിച്ചത് </ref>. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം ''താന്തോന്നി'' എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീത സം‌വിധാനത്തിലുള്ള ചിലഗാനങ്ങൾക്ക് അദ്ദേഹം പാടാനൊരുങ്ങുന്നു<ref name=webdn-1>[http://malayalam.webdunia.com/entertainment/film/profile/0910/13/1091013097_1.htm മലയാളം വെബ്‌ദുനിയ 13 ഒക്ടോബർ 2009]</ref>
 
==അവിസ്മരണീയ ഗാനങ്ങൾ==
വരി 20:
{{reflist}}
 
 
{{lifetime|1936| |MISSING}}
[[വർഗ്ഗം:1936-ൽ ജനിച്ചവർ]]
 
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
 
 
[[വർഗ്ഗം:പത്മശ്രീ പുരസ്കാരം ലഭിച്ച മലയാളികൾ]]
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
[[വർഗ്ഗം:മലയാള ചലച്ചിത്ര സംഗീതസംവിധായകർ]]
[[വർഗ്ഗം:പാലക്കാട് ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കേരള സംഗീതനാടക അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/കെ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്