"മദർ ഏലീശ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ഓച്ചന്തുരുത്ത് വൈപ്പിശേരി തറവാട്ടിലെ ക്യാപ്റ്റൻ തൊമ്മൻ-താണ്ട ദമ്പതികളുടെ എട്ടുമക്കളിൽ ആദ്യസന്താനമായി 1831 ഒക്‌ടോബർ 15-നാണ് മദർ ഏലീശ്വ ജനിച്ചത്.<ref name="mothereliswasg">[http://mothereliswasg.com/?page_id=19 Family] Mothereliswasg.com</ref> ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ ഭക്തിയും പാവങ്ങളോട് സഹാനുഭൂതിയും ഉള്ളവളായിരുന്നു ഏലിശ്വ. പതിനാറാം വയസിൽ കൂനമ്മാവിലെ വാകയിൽ എന്ന തറവാട്ടിലെ വറീത് എന്നൊരാളുമായി ഏലീശ്വയുടെ വിവാഹം നടന്നു. ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന്‌ അന്ന എന്നു പേരിട്ടു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. ഒരു രണ്ടാം വിവാഹത്തിന്‌ വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ജീവിതം ദൈവത്തിനും ആത്മീയതയ്ക്കുമായി ഉഴിഞ്ഞുവെയ്ക്കാൻ അവൾ ആഗ്രഹിച്ചു. ഇങ്ങനെ പത്തുവർഷം കടന്നുപോയി.<ref name="stxaviersaluva">[http://www.stxaviersaluva.ac.in/main/mothereliswa.asp Mother Eliswa]ആലുവാ സെന്റ് സേവ്യേഴ്സ് കോളേജ് ഔദ്യോഗിക വെബ്സൈറ്റ്</ref>
==ആത്മീയജീവിതം==
ഏലിശ്വയുടെ ഭക്തിയിലും സേവനജീവിതത്തിലും ആകൃഷ്ടരായ മകൾ അന്നയും ഏലിശ്വയുടെ സഹോദരി ത്രേസ്യയും ഏലിശ്വയുടെ പാത പിന്തുടർന്ന് ആത്മീയജീവിതം നയിക്കാൻ ആഗ്രഹിച്ചു. ഇറ്റാലിയൻ വൈദികനായ റവ. ഫാ. ലിയോപോൾഡ് ഓ.സി.ഡി. ആയിരുന്നു അക്കാലത്ത് അവിടുത്തെ പള്ളി വികാരി.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/മദർ_ഏലീശ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്