"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിട്ടപ്പെടുത്തൽ
വരി 24:
 
1980തുകളുടെ ആദ്യത്തോടെ കച്ചവടസാധ്യത മുന്നിൽ കണ്ടും മറ്റു കമ്പനികളിൽ നിന്നുള്ള മൽസരം ഒഴിവാക്കാൻ വേണ്ടിയും സോഫ്റ്റ്‌വെയർ വികസനത്തിലേർപ്പെട്ടിരുന്ന കമ്പനികൾ പലതും തങൾ വികസിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകളുടെ [[സോഴ്സ് കോഡ്|നിർമ്മാണരേഖ ]]ഉപഭോക്താവിനു നൽകാൻ വിസമ്മതിച്ചു തുടങി. ഈ പ്രവണത അതിന്നു മുൻപു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും 1980തുകളുടെ ആദ്യത്തോടെ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പുറത്തു വിടുന്നത് വളരെ അപൂർവ്വമാകുകയും ഉപഭോക്താവിനു സോഫ്റ്റ്‌വെയറിൽ ആവശ്യമായ ഏതൊരു മാറ്റത്തിനും സോഫ്റ്റ്‌വെയർ വികസിപ്പിച്ച കമ്പനിയെ ആശ്രയിക്കേണ്ട ഒരു സ്ഥിതി സംജാതമാവുകയും ചെയ്തു. 1976 ലെ അമേരിക്കൻ പകർപ്പവകാശനിയമം പ്രാബല്യത്തിൽ വന്നതോടെയാൺ ഈ പ്രവണതയ്ക്ക് വേരോട്ടമുണ്ടായി തുടങിയതെന്നു കരുതപ്പെടുന്നു.
 
ഉപഭോക്താവിന്റെ സ്വാതന്ത്ര്യങളെ ഹനിക്കുന്ന തരത്തിലുള്ള നിയന്ത്രണങളും പരിമിതികളുമുള്ള അനുമതിപത്രത്തോടെയുള്ള സോഫ്റ്റ്‌വെയർ വിപണനം തുടക്കം മുതലെ റിച്ചാർഡ് സ്റ്റാൾമാൻ എതിർത്തു പോന്നിരുന്നു. 1979ൽ പുറത്തിറക്കിയ സ്ക്രൈബ് മാർക്കപ്പ് ലാങ്വേജും ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളും ഉപഭോക്താക്കളിൽ അടിച്ചേൽപ്പിച്ച നിയന്ത്രണങളെ "മനുഷ്യരാശിയോടു കാട്ടിയ അപരാധം" എന്നാണു സ്റ്റാൾമാൻ വിശേഷിപ്പിച്ചത്. ഒരാൾ ഒരു സോഫ്റ്റ്‌വെയർ പണം പ്രതിഫലമായി പ്രതീക്ഷിച്ചു വിപണനം ചെയ്യുന്നതിനെ താൻ എതിർക്കുന്നില്ലെന്നും, പക്ഷെ വിപണന സമയത്ത് ഉപഭോക്താവിന്മേൾ അടിച്ചേൽപ്പിക്കുന്ന ഏതു നിയന്ത്രണങളും അവരോടു കാട്ടുന്ന അപരാധമായി താൻ കരുതുന്നുവെന്നു സ്റ്റാൾമാൻ പിന്നീടും പറയുകയുണ്ടായി.
 
1980ൽ എം. ഐ. റ്റി. ലാബിൽ പുതുതായി സ്ഥാപിച്ച ലേസർ രശ്മികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അച്ചടിയന്ത്രത്തിന്റെ നിയന്ത്രണ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പരിശോധിക്കാനോ അതിൽ മാറ്റം വരുത്താനോ ഉള്ള അവകാശം സിറോക്സ് കമ്പനി സ്റ്റാൾമാനും സഹപ്രവർത്തകർക്കും നിഷേധിക്കുകയുണ്ടായി. ലാബിൽ‌ മുന്നെ ഉണ്ടായിരുന്ന അച്ചടിയന്ത്രത്തിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയ സ്റ്റാൾമാൻ, അതിൽ അച്ചടി ജോലി കഴിഞാൽ അച്ചടി നിർദ്ദേശം നൽകിയ ആൾക്ക് അറിയിപ്പ് കിട്ടുന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. എം. ഐ. റ്റി. ലാബ് കെട്ടിടത്തിലെ പല നിലകളിലായി ഈ അച്ചടിയന്ത്രത്തെ ആശ്രയിച്ചു ജോലി ചെയ്തിരുന്നവർക്ക് അറിയിപ്പ് സംവിധാനത്തിന്റെ അഭാവം വലിയൊരു അസൗകര്യമായി മാറി, കൂട്ടത്തിൽ സോഫ്റ്റ്‌വെയരിന്റെ നിർമ്മാണരേഖ പുറത്തുവിടില്ലെന്ന സിറോക്സ് കമ്പനിയുടെ തീരുമാനവും. ഈ സംഭവം റിച്ചാർഡ് സ്റ്റാൾമാന്റെ മനസ്സിൽ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ നിലപാട് ഉറപ്പിക്കുകയും ഒരു സോഫ്റ്റ്‌വെയർ വിപണനം ചെയ്യുമ്പോൾ അതിന്റെ നിർമ്മാണരേഖ ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കു അത്യാവശ്യമാണെന്ന തീരുമാനത്തിൽ സ്റ്റാൾമാനെ എത്തിക്കുകയും ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്