"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[ഇൻഡ്യ|ഇന്ത്യയിലെ]] ഏറ്റവും പഴയ പത്രങ്ങളിലൊന്നും, [[മലയാളം|മലയാളത്തിലെ]] ആദ്യത്തെ ദിനപത്രവുമാണ്‌ '''ദീപിക'''.<ref name=manorama>{{cite news |title =ദീപികക്ക് 125 വയസ്സ് |url = http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=10502797&programId=1073753987&channelId=-1073751706&BV_ID=@@@&tabId=11|publisher=മലയാള മനോരമ|date=നവംബർ 26, 2011|accessdate =നവംബർ 26, 2011|language =}}</ref>{{സൂചിക|൧}} 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ച ഈ പത്രം ഇപ്പോൾ [[കോട്ടയം]], [[കൊച്ചി]], [[കണ്ണൂർ]], [[തൃശ്ശൂർ]], [[തിരുവനന്തപുരം]], [[കോഴിക്കോട്]] എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.
== ചരിത്രം ==
[[നിധീരിക്കൽ മാണിക്കത്തനാർ]] എന്ന [[കത്തോലിക്ക സഭ|റോമൻ കത്തോലിക്കാ]] പുരോഹിതനാണ് ഒരു നൂറ്റാണ്ടിനു മുൻപ് ''നസ്രാണി ദീപിക'' എന്ന പേരിൽ ഈ പത്രം ആരംഭിച്ചത്. കേരള ക്രൈസ്തവരുടെ ഇടയിലെ പഴയകൂർ-പുത്തൻകൂർ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട [[നസ്രാണി ജാത്യൈക്യസംഘം]] എന്ന സംഘടനയാണ് വിവിധ നസ്രാണി വിഭാഗങ്ങൾക്കെല്ലാം കൂടി പൊതുവായി ഒരു മുഖപത്രം എന്ന ആശയം മുന്നോട്ട് വെച്ചത്. 'പൊതുവായ പത്രം' എന്ന പദ്ധതി നടപ്പായില്ലെങ്കിലും സംഘത്തിലെ കത്തോലിക്കർ 30-ലധികം വൈദികരുടെയും അത്മായ പ്രതിനിധികളുടെയും നേതൃത്വത്തിൽ അന്നത്തെ വരാപ്പുഴ മെത്രാനായിരുന്ന മാർ സലീനോസിനെ സന്ദർശിച്ച് ഒരു പത്രം തുടങ്ങുന്നതിനുള്ള അനുമതി നേടിയെടുത്തു. 1887 ഏപ്രിൽ 15-നാണ് പത്രത്തിന്റെ ആദ്യ പ്രതി പുറത്തിറങ്ങിയത്. കോട്ടയത്തിനടുത്തുള്ള മാന്നാനത്തെ സെന്റ്. ജോസഫ് അച്ചടിശാലയിലെ തടികൊണ്ട് ഉണ്ടാക്കിയ ഒരു അച്ചിലായിരുന്നു ആദ്യകാലത്ത് പത്രം അച്ചടിച്ചിരുന്നത്. [[നിധീരിക്കൽ മാണിക്കത്തനാർ|നിധീരിക്കൽ മാണിക്കത്തനാരായിരുന്നു]] ആദ്യ ചീഫ് എഡിറ്റർ.
 
അല്പകാലത്തിനകം നസ്രാണി ദീപിക പത്രം ജാത്യൈക്യസംഘവുമായി പിരിഞ്ഞു മാന്നാനം ആശ്രമത്തിന്റെ നേരിട്ടുള്ള ചുമതലയിലായി. പിന്നീട് ഒരു നൂറ്റാണ്ട് റോമൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള [[കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്|സി.എം.ഐ സന്യാസ സമൂഹത്തിന്റെ]] ഉടമസ്ഥതയിലായിരുന്ന്. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലാണ് ദീപികക്ക് ഏറ്റവുമധികം പ്രചാരം ഉണ്ടായിരുന്നത്. കർഷകർക്കും അവശ വിഭാഗങ്ങൾക്കും വേണ്ടി ശക്തമായ നിലപാടുകൾ ദീപിക സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തിൽ മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറങ്ങിയിരുന്ന നസ്രാണി ദീപിക മാസത്തിൽ മൂന്ന്, ആഴ്ചയിൽ മൂന്ന് എന്നിങ്ങനെ പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്ന് 1927 ജനുവരി മുതൽ ദിനപ്പത്രമായി മാറി. 1939-ൽ മാന്നാനത്തു നിന്ന് കോട്ടയം പട്ടണത്തിലേക്ക് ആസ്ഥാനം മാറി. ഈ ഘട്ടത്തിൽ പത്രം നസ്രാണി ദീപക എന്ന പേരു ചുരുക്കി ''ദീപിക'' എന്ന പേരു സ്വീകരിച്ചു.
 
1989-ൽ ദീപിക ദിനപ്പത്രം വൈദികരും വിശ്വാസികളും ഡയറക്ടർമാരും ഓഹരി ഉടമകളുമായുള്ള [[രാഷ്ട്രദീപിക ലിമിറ്റഡ്]] എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് മാറ്റി. വിപുലീകരണത്തിന്റെ ഭാഗമായി രാഷ്ട്രദീപിക ലിമിറ്റഡ് പന്ത്രണ്ടോളം പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയിരുന്നു.
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്