"മയ്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Arshalaravind (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 12:
<tr> <td>[[രേഖാംശം]]</td><td>79.5<sup>o</sup></td></tr>
</table>
 
====മയ്യനാട്====
കൊല്ലം ജില്ലയിലെ മുഖത്തല ബ്ളോക്കിലെ മയ്യനാട് പഞ്ചായത്ത് ഒരു തീരദേശ പഞ്ചായത്താണ്. മുന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. 2 1/2 കി.മീറ്റർ നീളത്തിൽ കടലോരപ്രദേശവുമുണ്ട്. പരവൂർ കായൽ, ലക്ഷദ്വീപ് കടൽ, തോടുകൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയാണ് ഇവിടത്തെ ജലസ്രോതസ്സുകൾ. പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മർദ്ദങ്ങൾ കൊണ്ട് 40 കളിൽ തിരുവിതാംകൂറിൽ വളരെക്കുറച്ചു ഗ്രാമങ്ങളിൽ വില്ലേജ് യൂണിയൻ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങൾ നിലവിൽ വന്നു. ഇതേ തുടർന്ന് 1945 ൽ മയ്യനാടു വില്ലേജ് യൂണിയൻ സ്ഥാപിതമായി. പണയിൽ കൃഷ്ണൻ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1880-ൽ പോസ്റ്റാഫീസും, 1900-ൽ റെയിൽവേസ്റ്റേഷനും, 1946-ൽ ടെലിഗ്രാം ആഫീസും, 1948-ൽ ഒരു സർക്കാർ ആശുപത്രിയും ഈ ഗ്രാമത്തിൽ സ്ഥാപിതമായതിന്റെ പിന്നിൽ മയ്യനാട് ഗ്രാമത്തിന്റെ ഉത്പതിഷ്ണുക്കളായ പൊതു പ്രവർത്തകരുടെ പങ്കുണ്ട്. 1953-ൽ തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയ പഞ്ചായത്തുകൾ നിലവിൽ വന്നു. മയ്യനാടിന്റെ സാംസ്കാരിക ഈറ്റില്ലം ഉമയനല്ലൂർ ആയിരുന്നു. പതിമൂന്നാം നൂറ്റാണ്ടു വരെ തിരുവിതാംകൂറിലെ പ്രസിദ്ധമായ ബുദ്ധമത ക്ഷേത്രമായിരുന്നു ഉമയനല്ലൂർ. ബുദ്ധപ്രതിമ ഇപ്പോഴും ക്ഷേത്രത്തിനു മുൻപിലുണ്ട്. സുബ്രഹ്മണ്യന്റെ പര്യായമാണ് ‘ഉമനയൻ’. അതുകൊണ്ടാണ് ഉമനയന്റെ ഊര് ഉമയനല്ലൂർ എന്നായത് എന്ന് പറയപ്പെടുന്നു. ചൈനാക്കാരുടെ സ്വാധീനത്തിൽ ആയിരുന്നു ഒരു കാലത്ത് കൊല്ലം പ്രദേശം. പതിമൂന്നാം നൂറ്റാണ്ടോടെ അത് അറബികളുടെ ആധിപത്യത്തിലായി. 1502-ൽ പോർച്ചുഗീസുകാർ കൊല്ലം തങ്കശ്ശേരിയിൽ കോട്ടകൾ പണിതു ആധിപത്യം നേടി. മയ്യനാടു വില്ലേജ് യൂണിയൻ മയ്യനാടു പഞ്ചായത്തായി മാറി. പ്രൊഫസർ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്തു പ്രസിഡന്റ്. 1962-ൽ പഞ്ചായത്തു പുന:സംഘടന നടന്നു. മയ്യനാടു പഞ്ചായത്തിലെ ഒരു വാർഡ് ഇരവിപുരം പഞ്ചായത്തിൽ ചേർത്തു. 16 വർഷം നീണ്ടുനിന്ന ദീർഘമായ ഭരണകാലം സമിതിക്കു ലഭിച്ചു. പഞ്ചായത്തുരാജ് ഭരണസംവിധാനത്തിൽ എല്ലാ തലങ്ങളിലും 33% സ്ത്രീകൾക്കു സംവരണം ചെയ്യപ്പെട്ടു. തൽഫലമായി മയ്യനാടു പഞ്ചായത്തു പ്രസിഡന്റു സ്ഥാനം വനിതയ്ക്കായി.
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു കടലോര ഗ്രാമമാണ് '''മയ്യനാട്'''. [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ട്]] നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. [[സി. കേശവൻ]], [[സി.വി. കുഞ്ഞുരാമൻ|സി.വി. കുഞ്ഞരാമൻ]] തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. [[കൊല്ലം]] ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. [[കൊല്ലം]] ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 47 കടന്ന് പോകുന്ന തട്ടാമല, കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി കിടക്കുകയാണ് മയ്യനാട്.
 
ഈ പ്രദേശത്തെക്കുറിച്ച് '[[ഉണ്ണുനീലിസന്ദേശം]]', '[[കുചേലവൃത്തം വഞ്ചിപ്പാട്ട്]]', '[[മയൂര സന്ദേശം]]' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്.
 
===ചരിത്രം===
==ഭരണ ചരിത്രം==
പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മർദ്ദങ്ങൾ കൊണ്ട് 40 കളിൽ തിരുവിതാംകൂറിൽ വളരെക്കുറച്ചു ഗ്രാമങ്ങളിൽ വില്ലേജ് യൂണിയൻ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങൾ നിലവിൽ വന്നു. ഇതേ തുടർന്ന് 1945 ൽ മയ്യനാടു വില്ലേജ് യൂണിയൻ സ്ഥാപിതമായി. പണയിൽ കൃഷ്ണൻ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1880-ൽ പോസ്റ്റാഫീസും, 1900-ൽ റെയിൽവേസ്റ്റേഷനും, 1946-ൽ ടെലിഗ്രാം ആഫീസും, 1948-ൽ ഒരു സർക്കാർ ആശുപത്രിയും ഈ ഗ്രാമത്തിൽ സ്ഥാപിതമായതിന്റെ പിന്നിൽ മയ്യനാട് ഗ്രാമത്തിന്റെ ഉത്പതിഷ്ണുക്കളായ പൊതു പ്രവർത്തകരുടെ പങ്കുണ്ട്. 1953-ൽ തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയ പഞ്ചായത്തുകൾ നിലവിൽ വന്നു. മയ്യനാടു വില്ലേജ് യൂണിയൻ മയ്യനാടു പഞ്ചായത്തായി മാറി. പ്രൊഫസർ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്തു പ്രസിഡന്റ്. 1962-ൽ പഞ്ചായത്തു പുന:സംഘടന നടന്നു. മയ്യനാടു പഞ്ചായത്തിലെ ഒരു വാർഡ് ഇരവിപുരം പഞ്ചായത്തിൽ ചേർത്തു. 16 വർഷം നീണ്ടുനിന്ന ദീർഘമായ ഭരണകാലം സമിതിക്കു ലഭിച്ചു. പഞ്ചായത്തുരാജ് ഭരണസംവിധാനത്തിൽ എല്ലാ തലങ്ങളിലും 33% സ്ത്രീകൾക്കു സംവരണം ചെയ്യപ്പെട്ടു. തൽഫലമായി മയ്യനാടു പഞ്ചായത്തു പ്രസിഡന്റു സ്ഥാനം വനിതയ്ക്കായി.
 
==സാമൂഹ്യചരിത്രം==
കൊല്ലം റെയിൽവേ സ്റ്റേഷൻ നിൽക്കുന്ന സ്ഥലത്തു 16-ാം നൂറ്റാണ്ടിൽ പനങ്കാവു രാജകൊട്ടാരം സ്ഥിതി ചെയ്തിരുന്നു. അവിടെ നിന്നും തിരുവനന്തപുരത്തു പോകുന്നതിനു ഇപ്പോഴത്തെ റെയിൽലൈൻ കടന്നുപോകുന്ന വഴിയിൽ ചേരൂർ എന്ന സ്ഥലത്തു എത്തി അവിടെ നിന്നും കിഴക്കോട്ടു ആലുംമൂടു വഴി ഉമയനല്ലൂർ ക്ഷേത്രത്തിനു തെക്കുഭാഗത്തുകൂടി ഒറ്റപ്ളാമൂട്ടിൽ ചെന്നു ഇത്തിക്കരയാറു കടന്ന് നെടുങ്ങോലം ചിറയ്ക്കര വഴി പോകുന്ന നടയ്ക്കാവിനെ കൊല്ലം പെരുവഴി എന്നാണ് വിളിച്ചിരുന്നത്. ഈ സമൂഹത്തെക്കുറിച്ച് സി.വി. കുഞ്ഞിരാമന്റെ ‘ഗ്രാമസമുദായ’ത്തിലും സി. കേശവന്റെ ‘ജീവിതസമരത്തിലും’ വിവരിക്കുന്നുണ്ട്. 1895 ൽ സ്കൂൾ പ്രവേശനം, സർക്കാരുദ്യോഗം എന്നീ കാര്യങ്ങളിൽ കിട്ടേണ്ട ന്യായമായ അവകാശങ്ങൾ കിട്ടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് 13000 ഈഴവർ ഒപ്പിട്ട ഒരു സങ്കടഹർജി ഡോ.പൽപ്പു രാജാവിനു സമർപ്പിച്ചു. സർക്കാർ സ്കൂൾ അയിത്തമാകാതെ ഈഴവർക്കു പഠിക്കാൻ കൊടുക്കാമെന്നു ഉത്തരവായി. 1896 ൽ രണ്ടു സ്കൂളുകൾ അനുവദിച്ചു. ഒന്നു വെള്ളമണലിലും മറ്റൊന്ന് പരവൂരിലും. കൈത്തറി നെയ്ത്തും കയർപിരിപ്പും ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗമായിരുന്നു. 1960 വരെ ഈ പരമ്പരാഗത വ്യവസായങ്ങൾ പച്ചപിടിച്ചിരുന്നു. 1920-30 കാലഘട്ടത്തിൽ താന്നി ഭാഗത്ത് മധുരക്കള്ളിൽ നിന്നും വെളളച്ചക്കര നിർമ്മിച്ചിരുന്നു. പുല്ലിച്ചിറ, കാക്കോട്ടുമൂല ഭാഗത്ത് റേന്ത നിർമ്മാണം സ്ത്രീകളുടെ കൈത്തൊഴിലായിരുന്നു. 50-കളിൽ കൊല്ലം ജില്ലയിലെ ഒന്നാംകിട വെളിച്ചെണ്ണ ഉത്പാദകനായിരുന്നു ചെല്ലപ്പൻ ചെട്ടിയാർ.
 
== ഭുമിശാസ്ത്രപരമായ പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/മയ്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്