"ദ്വിവസ്തുപ്രശ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
സാധാരണ ബലതന്ത്രത്തിൽ, ഗുരുത്വാകർഷണവിധേയമായി പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന രണ്ടേ രണ്ടു വസ്തുക്കളുടെ അന്യോനാപേക്ഷിതമായ ചലനം കണക്കുകൂട്ടുവാനുള്ള ഗണിതശാസ്ത്രപരമായ ക്രിയകളേയും അതിൽ അടങ്ങിയിരിക്കുന്ന കാഠിന്യത്തേയുമാണു് '''ദ്വിവസ്തുപ്രശ്നം''' (Two-body problem) എന്നു വിളിക്കുന്നതു്. ഒരു ഗ്രഹം സൂര്യനെ ചുറ്റുന്നതും ഉപഗ്രഹം ഗ്രഹത്തെ ചുറ്റുന്നതും ഇരട്ടനക്ഷത്രങ്ങളിൽ അവ അന്യോന്യം ചുറ്റുന്നതും എല്ലാം ഇത്തരം പ്രശ്നത്തിനു് ഉദാഹരണങ്ങളാണു്. [[ഇലൿട്രോൺ]] പരമാണുവിന്റെ മർമ്മത്തെ ചുറ്റിക്കൊണ്ടിരിക്കുന്നതും ഇതിനു സമാനമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം നിർണ്ണയിക്കാൻ [[ക്വാണ്ടം ബലതന്ത്രം |ക്വാണ്ടം ബലതന്ത്രത്തിന്റെ ]] തനതുനിയമങ്ങൾ പ്രയോഗിക്കേണ്ടതുണ്ടു്.
 
ഗണിതശാസ്ത്രം ഇത്തരം പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നത് അവയെ സ്വതന്ത്രമായ ഒരു ജോടി ഏകവസ്തുപ്രശ്നങ്ങൾ ആക്കി പുനർനിർമ്മിച്ചുകൊണ്ടാണു്. ഏകവസ്തുപ്രശ്നങ്ങൾ താരതമ്യേന ലളിതവും സാധാരണ ഗുരുത്വാകർഷണനിയമങ്ങൾ അനുസരിച്ച് ഉത്തരം കണ്ടെത്താനാവുന്നവയുമാണു്.
 
ഇപ്രകാരം ദ്വിവസ്തുപ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാൻ സാധിക്കുമെങ്കിലും മൂന്നോ അതിൽ കൂടുതലോ വസ്തുക്കൾ ഉൾപ്പെടുന്ന ബഹുവസ്തുഗുരുത്വചലനപ്രശ്നങ്ങൾ അത്യന്തം സങ്കീർണ്ണമാണു്.
"https://ml.wikipedia.org/wiki/ദ്വിവസ്തുപ്രശ്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്