"മോള്യേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
രാജകൊട്ടാരത്തിന്റെയും ജനങ്ങളുടേയും അഭിനന്ദങ്ങൾ ലഭിച്ചുവെങ്കിലും മോള്യേറുടെ ഹാസ്യസൃഷ്ടികൾ സദാചാരവാദികളുടേയും സഭാധികാരികളുടേയും വിമർശനത്തിനു പാത്രമായി. ''കാപട്യക്കാരൻ'' എന്ന നാടകം മതരംഗത്തെ കാപട്യങ്ങളെ വിമർശിച്ചതിന് എതിപ്പിനെ നേരിട്ടെങ്കിൽ "ഡോൺ യുവാൻ" എന്ന നാടകം നിരോധിക്കപ്പെട്ടു.
==മരണം==
നാടകരംഗത്തെ വിവിധമേഖലകളിലെ കഠിനാദ്ധ്വാനം മോള്യേറുടെ ആരോഗ്യത്തെ ബാധിച്ചതിനാൽ 1667-ല് അദ്ദേഹത്തിന് ഒരു താല്ക്കാലിക വിരാമം എടുക്കേണ്ടിവന്നു. 1673-ൽ , ഒടുവിൽ എഴുതിയ 'സങ്കല്പരോഗം' എന്ന നാടകത്തിന്റെ ഒരവതരണത്തിൽ , മുഖ്യകഥാപാത്രമായ ആർഗണായി അഭിനയിക്കുന്നതിനിടെ, നേരത്തേ തന്നെ ക്ഷയരോഗബാധിതനായിരുന്ന മോള്യേർ തുടർച്ചയായി ചുമക്കുവാനും രക്തം ഛർദ്ദിക്കുവാനും തുടങ്ങി. തന്റെ ഭാഗം അഭിനയിച്ചുതീർത്ത അദ്ദേഹം പിന്നീട് കുഴഞ്ഞുവീഴുകയും ഏതാനും മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്തു. മരിക്കുന്നതിനു കുറച്ചു മുമ്പ് അദ്ദേഹത്തിന് അന്ത്യ സംസ്കാരങ്ങൾ നൽകുവാൻ രണ്ട് പുരോഹിതന്മാരെ വിളിച്ചിരുന്നെങ്കിലും വരാൻ അവർ വിസമ്മതിച്ചു. മരിച്ചതിനു ശേഷം, പള്ളിയോടു ചേർന്ന ശ്മശാനത്തിൽ ശവം മറവു ചെയ്യാൻ മതാധികാരികൾ അനുവദിച്ചില്ല. രാജാവിന്റെ പ്രത്യേക കൽപ്പന പ്രകാരമാണ് ശവസംസ്കാര കർമ്മങ്ങൾ നടന്നത്. മതപരമായ ചടങ്ങുകളില്ലാതെ അർദ്ധ രാത്രിയ്ൽ ശവം മറവു ചെയ്തു.<ref>{{cite journal|last=എം.പി. പോൾ|title=മോളിയേ|journal=മംഗളോദയം|date=ല. 7|year=1122|month=തുലാം|accessdate=7 മെയ് 2013}}</ref> പാരിസിലെ നാടകവേദിയിലെ തന്റെ സമയത്ത് മോള്യേർ ഫ്രഞ്ച് ഹാസ്യനാടകത്തെ ഉടച്ചുവാർത്തു.<ref name = "R7567"/>
 
==അവലംബം==
"https://ml.wikipedia.org/wiki/മോള്യേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്