"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==ഭോപ്പാലിന്റെ ചരിത്രം==
മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഭോപ്പാൽ, 1950 കളിൽ ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് 60000 ഓളം മാത്രമായിരുന്നു. എന്നാൽ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആയതോടെ കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുവാൻ തുടങ്ങി.
 
== കമ്പനിയെക്കുറിച്ച് ==
1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു. 1969 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്. <ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 10</ref>മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് '''സെവിൻ''' എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്.
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്