"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q181322 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Insecticide}}
കീടങ്ങളെ (insects) വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെ '''കീടനാശിനി''' (insecticide) എന്ന പേരിൽ അറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ, [[കുമിൾ]] വർഗത്തെ നശിപ്പിക്കുന്ന ഫങ്ങിസൈട്സ് (fungicides), എലിവര്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈട്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈട്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയ നാശിനി (bactericide ) വിര നാശിനി ( nematicide ) അണുനാശിനികൾ (disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide ), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ വിവധ വസ്തുക്കളെ മൊത്തത്തിൽ''' പെസ്ടിസൈട്സ്''' (pesticides) എന്നും വിളിക്കപ്പെടുന്നു. [[കൃഷി]], [[ആരോഗ്യം]], [[മൃഗ സംരക്ഷണം]] തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. <ref>van Emden HF, Pealall DB (1996) ''Beyond Silent Spring'', Chapman & Hall, London, 322pp.</ref>
== ചരിത്രം ==
 
ബി.സി. 1000- വീടുകളിൽ സൾഫർ ഉപയോഗിച്ചുള്ള പുകയ്ക്കൽ.
ബി.സി. 900- ചൈനയിൽ തോട്ടകീടങ്ങളെ കൊല്ലാൻ ആർസെനിക് എന്ന രാസവസതു ഉപയോഗിച്ചു.
എ.ഡി. 1690- കീടനിയന്ത്രണത്തിന് പുകയിലയിൽ നിന്നെടുക്കുന്ന നിക്കോട്ടിൻ ഉപയോഗിക്കൽ.
1700- എലികളെ നശിപ്പിക്കാൻ സസ്യങ്ങളിൽ നിന്നും സംസ്കരിച്ചെടുക്കുന്ന സ്ട്രിക്നിൻ ഉപയോഗം.
1800- കളനാശിനിയായി ആഴ്സെനിക് ട്രൈഓക്സൈഡ് ഉപയോഗം തുടങ്ങി.
1800- ക്രൈസാന്തിമം എന്ന സസ്യത്തിൽ നിന്നും പൈറിത്രിൻ എന്ന ജൈവകീടനാശിനി വികസിപ്പിച്ചു.
1900- തോട്ടവിളകളിലെ കീടങ്ങളെ സംരക്ഷിക്കാൻ ലെഡ് ആഴ്സിനേറ്റ് ഉപയോഗിച്ചുതുടങ്ങി.
1939- ഡി.ഡി.റ്റി എന്ന ലോകത്തിലെ ആദ്യ സിന്തറ്റിക് ഓർഗോനോക്ലോറിൻ കീടനാശിനി കണ്ടെത്തി.
1939- 1945- പാരിസ്ഗ്രീൻ, ആഴ്സിനേറ്റ് സംയുക്തങ്ങൾ, ലൈം സൾഫർ, മെർക്കുറി, കോപ്പർ സൾഫേറ്റ് എന്നിവ നിർമ്മിക്കപ്പെട്ടു.
1943-1945- ബെൻസീൻ ഹെക്സാ ക്ലോറൈഡ് (BHC), ക്ലോർഡേൻ, ഓർഗനോഫോസ്ഫേറ്റ് ആയ നേർവ് ഗ്യാസ് എന്നിവ കണ്ടെത്തി.
ടോക്സാഫീൻ, ആൽഡ്രിൻ, ഡൈആൽഡ്രീൻ, എൻഡ്രിൻ, എൻഡോസൾഫാൻ, ഐസെബെൻസാൻ എന്നിവ ഉപയോഗിക്കപ്പെട്ടു.
== തരംതിരിവ്‌ ==
വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് അഥവാ [[വിഷത്വം]] (toxicity ) അനുസരിച്ച് കീടനാശിനി ഉൾപ്പെടെ ഉള്ള പെസ്ടിസൈട്സകളെ നാലായിട്ടാണ് [[ലോകാരോഗ്യസംഘടന]] തരംതിരിച്ചിരിക്കുന്നത്. എലികളിൽ, ഈ രാസവസ്തുക്കൾ ഉപയോഗിച്ചു നടത്തുന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഒരു നിശ്ചിതഡോസ് കീടനാശിനി പരീക്ഷണ എലികളിൽ കുത്തിവെയ്ക്കുന്നു. അതിൽ അമ്പതുശതമാനം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ മരണമടഞ്ഞാൽ ആ കീടനാശിനി എൽ.ഡി. 50 (LD 50 : lethal dose 50 )എന്ന ലേബലിലായിരിക്കും അറിയപ്പെടുന്നത്. വെറും 0 മുതൽ 50 മില്ലിഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോൾത്തന്നെ എൽ.ഡി. 50 ഫലം കാണിച്ചാൽ അവയെ ചുവപ്പുഗണത്തിൽ (Red label ) ഉൾപ്പെടുത്തുന്നു. 50 മുതൽ 500 മില്ലിഗ്രാം കീടനാശിനി ഉപയോഗിച്ചാൽ മാത്രമേ എലികൾ കൊല്ലപ്പെടുന്നുവെങ്കിൽ അവയെ മഞ്ഞഗണത്തില് (yellow label ) ഉൾപ്പെടുത്തും. ( LD 50 -500 ). എൻഡോസൾഫാൻ ഈ ഗണത്തിലാണ്. ഏറ്റവും തീവ്ര വിഷാംശമടങ്ങിയവയെ ചുവപ്പ്, തൊട്ടു താഴെ കൂടുതൽ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
പരീക്ഷണ- ഗവേഷണ-ഉപയോഗ രംഗങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങൾ നിലനിൽക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് കടന്ന് അപകടം ഉണ്ടാക്കുന്നതെന്നോ, ഏതൊക്കെ ജീവികൾക്കിതിനെ അതിജീവിക്കാൻ കഴിയുമെന്നോ അറിയുന്നുമില്ല. അറിയുമെങ്കിൽത്തന്നെ വ്യാപാര ലക്ഷ്യങ്ങൾ ഹനിക്കുമെന്നുള്ളതിനാൽ അറിവ് വേണ്ട രീതിയിൽ പങ്കു വെക്കുന്നുമില്ല.
 
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്