"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 29 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q323133 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 141:
ഒരുവേള കൗടലീയാർഥശാസ്ത്രത്തിന് ഉണ്ടായിട്ടുള്ള ആദ്യത്തെ അന്യഭാഷാവിവർത്തനം മലയാളത്തിലേതായിക്കൂടെന്നില്ല. മലയാളസാഹിത്യത്തിന്റെയെന്നല്ല, അതിലെ ഗദ്യസാഹിത്യശാഖയുടെ തന്നെ വളർച്ചയുടെ പ്രഥമവികസ്വരഘട്ടത്തെക്കുറിക്കുന്ന ഒരു അസുലഭകൃതിയാണ് എ.ഡി. 9 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകൾക്കിടയിൽ രചിച്ചതെന്നു കരുതപ്പെടുന്ന ഭാഷാകൗടലീയം. അർഥശാസ്ത്രത്തിന്റെ ആദ്യത്തെ ഏഴധികരണങ്ങൾ മാത്രമേ ഇതിൽ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുള്ളു. 'ഇനി അധ്യക്ഷൻ കൺപാൻ വരും കാലമാവിതു, ആടിത്തിങ്കൾ വരുവിതു', 'രാജാവിനുടയ ഭാഗ്യമെല്ലോ കാട്ടിലിരുന്ന എങ്കളൈയും രക്ഷിക്കിന്റിതു എന്റുചൊല്ലി രാജാവിന്ന് പടും കൂറ് താങ്കളുപയോഗിപ്പിതില്ലേ' എന്നു തുടങ്ങിയ ആദിമഭാഷാഗദ്യരൂപങ്ങൾ നിറഞ്ഞ ഈ കൃതി രാമവർമ അപ്പൻതമ്പുരാൻ കൊച്ചിഭാഷാപരിഷ്കരണ കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുന്ന കാലത്ത് (1930-40) മുദ്രിതമായി.
 
മഹാമഹോപാധ്യായ [[ടി. ഗണപതിശാസ്ത്രി]] ''ശ്രീമൂലം വ്യാഖ്യാന''ത്തോടുകൂടി മൂന്നു ഭാഗങ്ങളായി അർഥശാസ്ത്രം തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്തു (1924-25). കെ. സാംബശിവശാസ്ത്രി ഇതിന്റെ ഒന്നാമത്തെയും (1930) രണ്ടാമത്തെയും (1938) ഭാഗങ്ങളും വി.എ. രാമസ്വാമി ശാസ്ത്രി മൂന്നാമത്തെ ഭാഗവും (1945) മലയാള വ്യാഖ്യാനങ്ങളോടുകൂടി പിന്നീട് തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചു.
 
''അർഥശാസ്ത്ര''ത്തിനു മലയാളത്തിലുണ്ടായിട്ടുള്ള മറ്റൊരു മുഖ്യവിവർത്തനം കെ. വാസുദേവൻമൂസ്സതിന്റേത് (കെ.വി.എം.) ആണ് (1935). ഇതിന്റെ രണ്ടാം പതിപ്പ് എൻ.വി. കൃഷ്ണവാരിയർ പുനഃപ്രസാധനം ചെയ്തു (1961).
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്