"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106:
{{പരസ്പരവിരുദ്ധം }}
{{shortcut|WP:RAPID}}
ബ്രേക്കിംഗ് ന്യൂസ് സംബന്ധിച്ചുള്ള ലേഖനങ്ങൾ—പ്രത്യേകിച്ച് സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ജീവചരിത്രങ്ങൾ—സാധാരണഗതിയിൽ നീക്കം ചെയ്യപ്പെടാനായി നിർദ്ദേശിക്കപ്പെടാറുണ്ട്. ആധികാരികതയുള്ള ഉള്ളടക്കത്തോടെ ഒരു ലേഖനത്തിന്റെ ശ്രദ്ധേയത ഉറപ്പുവരുത്തുന്നത് [[WP:DEADLINE|ക്ലിപ്തമായ സമയത്തിനുള്ളിൽ വേണമെന്ന് നിർ‌ബന്ധമില്ലാത്തതിനാൽ]], നീക്കം ചെയ്യാൻ നാമനിർദ്ദേശം ചെയ്യുന്നത് കുറച്ചു ദിവസത്തേയ്ക്ക് വൈകിക്കുന്നതാണ് നല്ലത്. മതിയായ അവലംബങ്ങൾ ലഭ്യമല്ലാത്ത താളിൽ ആദ്യം {{tl|ആധികാരികത}} എന്ന ടാഗാണ് ചേർക്കാവുന്നത്. താങ്കൾക്കു തന്നെയോ മറ്റുപയോക്താക്കൾക്കോ ആധികാരികത തെളിയിക്കത്തക്ക അവലംബങ്ങൾ മതിയായ കാലയളവിലുള്ളിൽ ലഭ്യമായില്ലെങ്കിൽ {{tl|മായ്ക്കുക|}} എന്ന ടാഗ് ചേർക്കാവുന്നതാണ്. ലേഖന‌ത്തിനു ലഭ്യമായ അവലംബങ്ങൾ ചേർക്കപ്പെട്ടുവെങ്കിലും അവ നിലവിലുള്ള [[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയതാമാനദണ്ഡങ്ങൾ]] അനുസരിച്ചുള്ള ശ്രദ്ധേയത ലേഖനത്തിനു നൽകുന്നില്ലയെങ്കിൽ വിഷയം ലേഖനത്തിന്റെ സംവാദം താളിൽ ഉന്നയിക്കുകയും {{tl|ശ്രദ്ധേയത}} എന്ന ടാഗ് ചേർക്കുകയും ചെയ്യേണ്ടതാണ് കുറച്ചുനാൾ കൂടി ശ്രമിച്ചിട്ടും ശ്രദ്ധേയത തെളിയിക്കത്തക്ക അവലംബങ്ങൾ ലഭ്യമായില്ലെങ്കിൽ മാത്രം ലേഖനം നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചാൽ മതിയാകും.
 
സംഭവങ്ങളുടെ വികാസം തുടരുകയും കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ കൂടുതൽ വ്യക്തമായ ചിത്രം ലഭ്യമാകുന്നതുവരെ നീക്കം ചെയ്യാൻ നാമനിർദ്ദേശം നട‌ത്തേണ്ടതില്ല. ചിലപ്പോൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം ആവശ്യമായി വന്നില്ലെന്നുവരാം. ഒരു വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അവസരത്തിൽ നീക്കം ചെയ്യാനുള്ള അഭിപ്രായസമന്വയം രൂപീകരിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്