"ആര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) PRAPHUL (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1722119 നീക്കം ചെയ്യുന്നു
വരി 6:
 
== പേരിനു പിന്നിൽ ==
[[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയരുടെ]] വേദഗ്രന്ഥമായ [[അവെസ്ത|അവെസ്തയിൽ]] '''ആര്യാനാം വേജാഹ്''' (Ariyanam Vaejah) എന്നാണ്‌ ജനങ്ങൾ അവരുടെ ആദ്യകാലവാസസ്ഥലത്തെ പരാമർശിക്കുന്നത്. അതുകൊണ്ട് സ്വന്തം നാടിനെ സൂചിപ്പിക്കുന്ന രീതിയിലാണ്‌ ആര്യൻ എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങിയതെന്നു കരുതുന്നു. മദ്ധ്യകാല പേർഷ്യനിൽ ആര്യാനാം വേജാഹ് എന്നത് '''എറാൻ വേജ്''' എന്നായി മാറി. ഇതിൽ നിന്നാണ് ഇറാൻ എന്ന വാക്ക് ഉൽഭവിക്കപ്പെട്ടത്<ref name=afghans4/>. എന്നാൽ അവെസ്തയിൽ പരാമർശിക്കപ്പെടുന്ന ആര്യാനാം വേജ് സമർഖണ്ഡിനും ബുഖാറക്കും വളരെ വടക്കുള്ള പ്രദേശമായിരിക്കണം<ref name=afghans6>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 6 - Scythian Horsemen|pages=91-93|url=}}</ref>‌ എന്ന് വില്ലെം വോഗൽ‌സാങ് എന്ന ചരിത്രകാരൻ കരുതുന്നു.

[[ഇറാൻ]] എന്ന പേരാണ് ആര്യൻ എന്നായിത്തീർന്നതെന്നാണ് [[മാക്സ് മുള്ളർ]] അവകാശപ്പെടുന്നത്{{തെളിവ്}}. ഇതിന്റെ മൂലരൂപം ആർഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവൻ അതായത് [[നായാട്ട്|നായാട്ടുകാരേക്കാൾ]] ശ്രേഷ്ഠനായ കൃഷിക്കാരൻ എന്നർത്ഥത്തിൽ ആണെന്നും അദ്ദേഹം വിശ്വസിച്ചു. പാലി ഭാഷാരൂപം അരിയ എന്നാണ്‌. അതിന്റെ സംസ്കൃതീകൃതരൂപമാണ്‌ ആര്യ. പാലിയിൽ തന്നെ ഉച്ചാരണ്അഭേദം വന്ന് (അന്ത്യലോപം വന്ന് അരി, സവർണ്ണനം വഴി അയ്യ, വർണ്ണവിപര്യയം വഴി അയിര) മറ്റു മൂന്നു രൂപങ്ങളും ഉണ്ട്. ആര്യ, ആരിയ, അരിയ, അയിര, അരി, അയ്യ, അജ്ജ എന്നീ രൂപങ്ങൾ മലയാളത്തിൽ നടപ്പിലായിട്ടുണ്ട്.
ഭാരതീയരെ ആര്യസമുദായം എന്ന് സ്വാമി വിവേകാന്ദൻ വിശേഷിപ്പിക്കാറുണ്ട്.<ref>{{vivekananda sahitya sarvasvam|part four|tattvanveshanam|malayalam|hindu dharmavum sreeramakrishnanum|pages=200-201=}}</ref>.
 
"https://ml.wikipedia.org/wiki/ആര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്