"കാർബൺ ഡയോക്സൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
ഈ ഉല്പന്നങ്ങൾ പ്രയോജനപ്പെടുത്തിയാണു് [[കുമിൾ|കുമിളുകൾ]] അടക്കമുള്ള മറ്റു ജീവികളും ജന്തുക്കളും തങ്ങളുടെ ജൈവപ്രക്രിയകൾ സാദ്ധ്യമാക്കുന്നതു്. ഇത്തരം ജൈവപ്രക്രിയകളെ [[അപചയനം]] അഥവാ [[ജാരണം]] (മെറ്റാബോളിസം) എന്നു വിളിക്കുന്നു. മുഖ്യമായും അപചയനത്തിൽ നടക്കുന്നതു് പ്രകാശസംശ്ലേഷണത്തിന്റെ വിപരീതപ്രവർത്തനമാണു്. അതായതു് ജന്തുക്കൾ അകത്താക്കുന്ന ആഹാരത്തിനു് വായുവിലെ ഓക്സിജന്റെ സഹായത്തോടെ രാസവിഘടനം നടന്നു് അതിലെ കാർബൺ സം‌യുക്തങ്ങൾ തിരിച്ച് കാർബൺ ഡയോക്സൈഡും ജലവുമായി മാറുന്നു. അതിനോടൊപ്പം ജന്തുക്കൾക്കാവശ്യമായ കായികോർജ്ജവും ചൂടും ലഭിയ്ക്കുകയും ചെയ്യുന്നു.
 
കൂടാതെ, പ്രകാശസംശ്ലേഷണത്തിലൂടെ ഉല്പാദിപ്പിക്കപ്പെട്ട കാർബണികസംയുക്തങ്ങൾ ഉടനെത്തന്നെയോ കാലക്രമേണയോ ഊർജ്ജപ്രദായകങ്ങളായ ഇന്ധനങ്ങളായി മാറുന്നു. വിറകു്, ചാണകം, കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം ഇവയെല്ലാം ഇത്തരം ഇന്ധനങ്ങളാണു്. ഇവയെയാണു് [[ഫോസിൽ ഇന്ധങ്ങൾഇന്ധനങ്ങൾ]] എന്നു വിളിക്കുന്നതു്. ഫലത്തിൽ ഇവയും പ്രകാശസംശ്ലേഷണത്തിന്റെ വിപരീതപ്രവർത്തനമാണു്. ഫോസിൽ ഇന്ധനങ്ങൾ വായുവിലെ ഓക്സിജന്റെ സഹായത്തോടെ കത്തുമ്പോൾ [[ഓക്സീകരണം]] നടന്നു് ചൂടോ വാതകമർദ്ദമോ ആയി ഊർജ്ജവും കാർബൺഡയോക്സൈഡും നീരാവിയും ഉണ്ടാകുന്നു.
 
ഏകദേശം ഭൂമിയിൽ ജീവൻ പ്രത്യക്ഷപ്പെട്ട കാലം മുതൽ തുടർന്നുവരുന്ന ഈ പ്രതിപ്രവർത്തനചക്രങ്ങളാണു് ഇപ്പോൾ നാം കാണുന്ന എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിനു് ആധാരം.
 
==ഘടനയും രാസസംയോജനശീലവും==
 
കാർബൺ ഡയോക്സൈഡിന്റേതു് [[രേഖീയതന്മാത്ര|രേഖീയവും]] [[കേന്ദ്രീയസദൃശതന്മാത്ര| കേന്ദ്രീയസദൃശവും]] ആയ തന്മാത്രകളാണു്. [[രാസബന്ധനം#ഹ്രസ്വം |ഹ്രസ്വവും]] തുല്യവുമായ രണ്ടു് C-O രാസബന്ധനങ്ങൾ എപ്പോഴും [[ഇരട്ടബന്ധനം|ഇരട്ടബന്ധനങ്ങളായി]] കാണപ്പെടുന്നു. കേന്ദ്രീയസദൃശത മൂലം ഇവയിൽ ജലതന്മാത്രകളും മറ്റും പോലെ വൈദ്യുത [[ഡൈപോൾ | ഡൈപോളുകൾ]] ഇല്ല. ഈ വസ്തുതയോടു ചേർന്നു പോകുന്നവിധത്തിൽ തന്നെ, കാർബൺ ഡയോക്സൈഡിന്റെ [[ഇൻഫ്രാറെഡ് വികിരണമണ്ഡലം| ഇൻഫ്രാറെഡ് വികിരണമണ്ഡലത്തിൽ]] [[അപസദൃശ വികാസാവസ്ഥ]]യിൽ (anti-symmetric stretching mode) 2349 cm<sup>-1</sup>, [[വക്രിതാവസ്ഥ]]യിൽ (bending mode) 666cm<sup>-1</sup> എന്നിങ്ങനെ രണ്ടേ രണ്ടു് കമ്പിതാവൃത്തികൾ (vibrational bands) കാണപ്പെടുന്നു. എന്നാൽ [[രാമൻ വികിരണം | രാമൻ വികിരണമണ്ഡലത്തിൽ]] നിരീക്ഷിക്കാവുന്ന 1388 ആവൃത്തിയുള്ള ഒരു സദൃശവികാസാവസ്ഥ (symmetric stretching mode) കൂടി കാർബൺ ഡയോക്സൈഡിനുണ്ടു്.
 
<gallery caption="കാർബൺ ഡയോക്സൈഡിന്റെ തന്മാത്രാഭ്രമണപഥ മാതൃക (MO മോഡൽ)"
widths="500px" heights="600px" perrow="2">
Image:Atomic Orbitals CO2.svg| അണുപഥങ്ങൾ
Image:Molecular Orbitals CO2.svg| തന്മാത്രാപഥങ്ങൾ
Image:MO Diagram CO2.svg| MO മോഡൽ സൂചനാചിത്രം
</gallery>
 
 
"https://ml.wikipedia.org/wiki/കാർബൺ_ഡയോക്സൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്