"മുതലക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന, പണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

06:32, 27 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് നഗരത്തിൽ സ്ഥിതിചെയ്യുന്ന, പണ്ട് സാമൂതിരിഭരണകാലത്ത് അടുക്കളക്കുളമായി ഉപയോഗിച്ചിരുന്ന കുളമാണ് മുതലക്കുളം എന്നറിയപ്പെടുന്നത്. ധാരാളം മുതലകൾ വസിച്ചിരുന്നതിനാലാണ് പേര് ഇങ്ങനെ വന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവർ മേൽനോട്ടവും ഉടമസ്ഥതയും കരസ്ഥമാക്കിയിരുന്നു. അന്ന് നഗരത്തിലെ ക്ഷുരകൻമാരും അലക്കുകാരുമാണ് വ്യാപകമായി കുളം ഉപയോഗിച്ചിരുന്നത്. 1904 ൽ മുലക്കുളത്തിലെ വെള്ളം രാസപരിശോധനയ്ക്കായി മാദിരാശിയിലയച്ചുകൊടുത്തതിന്റെ ഫലമായി കുളം തൂർത്തുകളയുകയോ വേലികെട്ടുകയോ ചെയ്യേണ്ടതാണെന്ന് സാനിറ്ററി ഓഫീസർ നഗരസഭയെ അറിയിച്ചതായി ചരിത്രമുണ്ട്. 1937 മെയ് 25 ന് മുതലക്കുളം ധോബി ഘാനയാക്കിക്കൊണ്ടും വൈകിട്ട് 5.30 നുശേഷം പൊതുസമ്മേളനങ്ങൾ നടത്തുന്നതിനും സഞ്ചരിക്കുന്ന പ്രദർശനങ്ങൾക്കും അനുവദിച്ച് ഉത്തരവുവന്നു. ഇന്നും അത് ധോബിഘാനയായി തുടരുന്നു.
കുറ്റവാളികളെ മുതലകൾക്കിട്ടുകൊടുക്കുന്ന ഏർപ്പാട് മുൻപ് നിലനിന്നിരുന്നു.<ref>മാതൃഭൂമി വാരാന്ത്യപ്പതിപ്പ്, 2013 മാർച്ച് 3, പേജ് 1<ref> 1992 ൽ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അബ്ദുൾ നാസർ മദനിയെ പോലീസ് അറസ്റ്റുചെയ്യുന്നത്.

അവലംബം

"https://ml.wikipedia.org/w/index.php?title=മുതലക്കുളം&oldid=1702207" എന്ന താളിൽനിന്ന് ശേഖരിച്ചത്