"പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് [[ചക്ക]] എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.
 
<!--== ചരിത്രം ==-->
 
== തരങ്ങൾ ==
പ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം. വരിക്കയും കൂഴയും. വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാർ ഗവേഷണകേന്ദ്രത്തിലാണ്‌ പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങൾ ഇവിടെയുണ്ട്. ടി-നഗർ ജാക്ക് എന്നയിനമാണിതിൽ ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാൻസിഡാ, മാമ്മത്ത്, എവർബെയർ, റോസ്സെന്റ്സ് എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.
"https://ml.wikipedia.org/wiki/പ്ലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്