"ഛായാചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം നീക്കുന്നു: ja:写真 (strongly connected to ml:ഛായാഗ്രഹണം))
{{prettyurl|Photograph}}
[[File:Nicéphore Niépce Oldest Photograph 1825.jpg|thumb|200px|right|അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും പുരാതനമായ ഛായാചിത്രം.1825ൽ [[ഹീലിയോഗ്രാഫി]] സങ്കേതം ഉപയോഗിച്ച് സൃഷ്ടിച്ചതാണിത്]]
[[File:View from the Window at Le Gras, Joseph Nicéphore Niépce.jpg|thumb|right|200px|''[[View from the Window at Le Gras]]'' (1826), [[Nicéphore Niépce]]. Generally considered the earliest surviving stabilized photograph of a scene from nature taken with a camera obscura.]]
 
പ്രകാശത്തെ പ്രകാശസംവേദനക്ഷമമായ ഒരു പ്രതലത്തിൽ(ഫിലിം/ഡിജിറ്റൽ സെൻസർ) പതിപ്പിച്ച് സൃഷ്ടിക്കുന്ന ചിത്രത്തെ ഛായാചിത്രം അഥവാ ഫോട്ടോഗ്രാഫ്/ഫോട്ടോ എന്നു പറയുന്നു. സാധാരണയായി [[ഛായാഗ്രാഹി|ഛായാഗ്രാഹികൾ]] ഉപയോഗിച്ചാണ് ഛായാചിത്രങ്ങൾ സൃഷ്ടിയ്ക്കുന്നത്. ഛായാഗ്രാഹി [[കാചം|കാചങ്ങൾ]](ലെൻസ്) ഉപയോഗിച്ച് ഒരു ദൃശ്യത്തിന്റെ പ്രകാശത്തിന്റെ ഗോചരമായ [[തരംഗദൈർഘ്യം|തരംഗദൈർഘ്യങ്ങളെ]] സംവേദകപ്രതലത്തിലേക്ക് കേന്ദ്രീകരിക്കുകയും അതുമൂലം [[നേത്രം|മനുഷ്യനേത്രം]] കാനുന്നതിനു തുല്യമായ ഒരു പ്രതിബിംബം അവിടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഛായാചിത്രങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയക്ക് [[ഛായാഗ്രഹണം]] എന്നു പറയുന്നു.
 
== ചരിത്രം ==
[[ജർമ്മനി|ജർമ്മൻ]] ശാസ്ത്രജ്ഞനായ [[യോഹാൻ ഹെൻറിച്ച് ഷുയിറ്റ്സ്]] 1724ൽ, [[വെള്ളി|വെള്ളിയുടെയും]] ചോക്കിന്റെയും മിശ്രിതം പ്രകാശം പതിക്കുമ്പോൾ ഇരുളുന്നു എന്നു കണ്ടെത്തി. ഈ കണ്ടുപടിത്തത്തെ വികസിപ്പിച്ച് 1822ൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ [[ജോസഫ് നിസിഫോർ നീപ്സ്]] ആണ് ആദ്യ ഛായാചിത്രം സൃഷ്ടിച്ചത്. നീപ്സും [[ലൂയി ഡാഗ്ഗെർ|ലൂയി ഡാഗ്ഗെറും]] കൂടി ഈ സങ്കേതത്തെ കൂടുതൽ നവീകരിച്ചു. ഡാഗ്ഗെർ പരീക്ഷണങ്ങളിലൂടെ പ്രകാശം പതിപ്പിക്കുന്നതിനു മുൻപ് വെള്ളിയെ [[അയഡിൻ]] ബാഷ്പമേൽപ്പിക്കുകയും പ്രകാശം പതിച്ചതിനു ശേഷം [[രസം (മൂലകം)|രസബാഷ്പമേൽപ്പിക്കുകയും]] ചെയ്താൽ അന്തർലീനമായ ചിത്രം വെളിപ്പെടും എന്നു കണ്ടെത്തി. വെള്ളി-ചോക്ക് മിശ്രിതം പുരട്ടിയ ഫലകം ഇതിനു ശേഷം ഉപ്പിൽ കഴുകിയാൽ ആ ചിത്രം ഫലകത്തിൽ ഉറപ്പിക്കപ്പെടും എന്നും കണ്ടെത്തി. ഈ പരീക്ഷണങ്ങളാണ് പ്രസിദ്ധമായ [[ഡഗറോടൈപ്പ്]] ഛായാഗ്രാഹിയുടെ സൃഷ്ടിയിലേക്ക് നയിച്ചത്.
 
 
{{photography subject}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1682322" എന്ന താളിൽനിന്ന് ശേഖരിച്ചത്