"നിരീശ്വരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: pms:Ateism
വരി 174:
പത്തൊൻപതാം ശതകത്തിൽത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീശ്വരവാദസംഘടനകൾ രൂപംകൊണ്ടിരുന്നു. അവയിൽ ചിലവ യുക്തിക്ക് പ്രാധാന്യം കൊടുത്ത് മതത്തെ വിശകലനം ചെയ്ത യുക്തിവാദികളുടേതായിരുന്നു. മതേതരവാദികളും, പ്രകൃതിവാദികളുമൊക്കെയായി നിരീശ്വരവാദികളുടെ ഗണം വൈവിധ്യമാർന്നതാണ്. 1880-ൽ ലോകത്തിന്റെ പല ഭാഗങ്ങളിലെ നിരീശ്വരവാദികൾ ചേർന്ന് 'വേൾഡ് അസോസിയേഷൻ ഒഫ് ഫ്രീ തിങ്കേഴ്സ്' സ്ഥാപിച്ചു.
1941-ൽ അമേരിക്കൻ ഹ്യൂമനിസ്റ്റ് ഫൗണ്ടേഷനും തുടർന്ന്, ഇന്റർ നാഷണൽ ഹ്യൂമനിസ്റ്റ് ആൻഡ് എത്തിക്കൽ യൂണിയനും സ്ഥാപിതമായി. 1946-ൽ അമേരിക്കയിൽ ആദ്യത്തെ എത്തിയിസ്റ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചു. എത്തിയിസ്റ്റ് അലയൻസ് ഇന്റർ നാഷണൽ, ദ ബ്രൈറ്റ് നെറ്റ്, യൂറോപ്യൻ ഹ്യൂമനിസ്റ്റ് ഫെഡറേഷൻ, ഇന്റർ നാഷണൽ ഹ്യൂമനിസ്റ്റ് എത്തിക്കൽ യൂണിയൻ, ഇന്റർ നാഷണൽ ലീഗ് ഒഫ് ഹ്യൂമാനിറ്റീസ്, ഇന്റർ നാഷണൽ ലീഗ് ഒഫ് നോൺ റിലിജിയസ് ആൻഡ് എത്തിയ്സ്റ്റ്സ്, റാഷനലിസ്റ്റ് ഇന്റർ നാഷണൽ തുടങ്ങിയ അന്താരാഷ്ട്രസംഘടനകൾ മതേതരത്വം, ജനാധിപത്യം, സമാധാനം, പ്രകൃത്യതീത ശക്തിയിൽ വിശ്വസിക്കുന്നതിനെതിരായ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കുവേണ്ടി പ്രചാരണം നടത്തിവരുന്നു. ഇവ കൂടാതെ ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇത്തരം സംഘടനകൾ സജീവമാണ്. റിച്ചാർഡ് ഡോക്കിൻസ് ഫൗണ്ടേഷൻ ഫോർ റീസൺ ആൻഡ് സയൻസ് എന്ന സംഘടന ശാസ്ത്രപ്രചാരണങ്ങൾക്കും, മതേതര സാമൂഹിക പ്രവർത്തനങ്ങൾക്കുംവേണ്ടി സഹായങ്ങൾ ചെയ്തുവരുന്നു.
ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സാമൂഹിക പരിഷ്കരണ ശ്രമങ്ങളുടെയും മറ്റും ഭാഗമായാണ് ആധുനിക ഇന്ത്യയിൽ നിരീശ്വരവാദ ആശയങ്ങൾ ആദ്യമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറൻ തത്ത്വചിന്തയുടെ സ്വാധീനവും നവീന മനുഷ്യനു വേണ്ടിയുള്ള അന്വേഷണങ്ങളും ഇന്ത്യൻ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരു വിഭാഗത്തെയും ചെറുവിഭാഗം സ്വാതന്ത്യ്രസമര പ്രവർത്തകരെയും നിരീശ്വരവാദത്തിലേക്ക് നയിച്ചു. [[ഭഗത്സിംഗ്]], [[പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർ]], [[ജവാഹർലാൽ നെഹ്റു]], [[സഹോദരൻ അയ്യപ്പൻ]] തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്രമുഖരായിരുന്നു. 'ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട' എന്ന് ആഹ്വാനം ചെയ്ത് സഹോദരൻ അയ്യപ്പൻ കേരളത്തിൽ യുക്തിവാദത്തിന് അടിത്തറപാകി.
 
ഗോപരാജു രാമചന്ദ്രറാവു (ഗോറ) 1940-ൽ 'എതിയിസ്റ്റ് സെന്റർ' സ്ഥാപിച്ചു. 1972-ൽ ലോക നിരീശ്വരവാദസമ്മേളനവും സംഘടിപ്പിച്ചു. 1949-ൽ ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ സ്ഥാപിതമായി. സനൽ ഇടമറുകിന്റെ നേതൃത്വത്തിൽ റാഷണലിസ്റ്റ് ഇന്റർനാഷണൽ എന്ന സംഘടനയും പ്രവർത്തിച്ചു വരുന്നു.
 
യുക്തിവാദപ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്ന [[എ.ടി. കോവൂർ]] ഇന്ത്യയിലൂടനീളം സഞ്ചരിച്ച് അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തനങ്ങൾ നടത്തി. ശ്രീലങ്കയും ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖലയായിരുന്നു. സത്യസായി ബാബയെപ്പോലുള്ളവരുടെ അമാനുഷശക്തിയെ ചോദ്യംചെയ്യുകയും അത് തെളിയിക്കാൻ അവരെ വെല്ലുവിളിക്കുകയും ചെയ്തു. അത്തരമൊരു മുഖാമുഖത്തിന് സത്യസായിബാബയോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ഇന്ത്യയിലും കേരളത്തിലുമുള്ള യുക്തിവാദികൾക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
 
സഹോദരനയ്യപ്പനോടെ കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പുതിയ ഘട്ടം ആരംഭിക്കുകയായിരുന്നു. സി.വി. കുഞ്ഞിരാമൻ, കെ. രാമവർമ തമ്പാൻ, സി. കൃഷ്ണൻ, എം.സി. ജോസഫ്, [[കുറ്റിപ്പുഴ കൃഷ്ണപ്പിള്ള]], ആർ. സുഗതൻ, [[വി.ടി. ഭട്ടതിരിപ്പാട്]], ഡോ. പി.പി. ആന്റണി (കുസുമം), എം.പി. വർക്കി തുടങ്ങിയവർ ഈ ഘട്ടത്തിലെ പ്രമുഖരായിരുന്നു. ഇവർ ഒന്നിച്ചല്ല പ്രവർത്തിച്ചിരുന്നത്. മാത്രമല്ല ഇവരുടെ ആശയങ്ങൾ യാഥാസ്ഥിതിക വിഭാഗങ്ങൾക്ക് അസ്വീകാര്യവുമായിരുന്നു. 1917-ൽ സഹോദരസംഘം രൂപീകരിക്കുകയും മിശ്രഭോജനം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സഹോദരൻ പത്രത്തിലൂടെ വിപ്ലവകരമായ ചിന്താഗതികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യം പുറത്തുവന്ന യുക്തിവാദിലേഖനം എം.പി. വർക്കിയുടെ 'യഥാർഥ ക്രിസ്തു'വായിരുന്നു. സഹോദരനിലാണ് അത് അച്ചടിച്ചുവന്നത്. അമേരിക്കൻ യുക്തിവാദിയായ ഇംഗർസോളിന്റെ ജീവചരിത്രവും ലേഖനങ്ങളും ഇതിൽ പ്രസിദ്ധീകൃതമായി. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ എഴുത്തുകൾ യുക്തിവാദദർശനങ്ങൾക്ക് താത്ത്വികാടിത്തറ നല്കുന്നവയായിരുന്നു. അദ്ദേഹത്തിനു മുൻപും ശേഷവും അത്രയും ശക്തമായി വാദമുഖങ്ങൾ അവതരിപ്പിച്ച യുക്തിവാദികൾ ഇല്ലെന്നുതന്നെ പറയാം.
 
കേരളത്തിലെ പ്രമുഖ യുക്തിവാദികൾ കോഴിക്കോട്ട്, മിതവാദി പത്രാധിപർ സി. കൃഷ്ണന്റെ വീട്ടിൽ സമ്മേളിച്ചു. ഇതായിരുന്നു കേരളത്തിലെ യുക്തിവാദികളുടെ ആദ്യസമ്മേളനം. യുക്തിവാദി എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാൻ ഈ യോഗം തീരുമാനിച്ചു. 1929-ൽ സഹോദരൻ പ്രസ്സിൽനിന്ന് ഇത് അച്ചടിച്ച് പ്രസിദ്ധീകരിച്ചുതുടങ്ങി. കെ. രാമവർമത്തമ്പാൻ, കെ. അയ്യപ്പൻ, സി.വി. കുഞ്ഞുരാമൻ, സി. കൃഷ്ണൻ, എം.സി. ജോസഫ് തുടങ്ങിയവരായിരുന്നു അതിന്റെ പത്രാധിപസമിതിയംഗങ്ങൾ.
 
രാമവർമത്തമ്പാൻ പ്രസിഡന്റും എം.സി. ജോസഫ് സെക്രട്ടറിയുമായി 1935-ൽ കൊച്ചിയിൽ യുക്തിവാദി സംഘം രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്തും മറ്റുപലയിടങ്ങളിലും ചെറിയ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു. ഇടമറുകിന്റെ നേതൃത്വത്തിൽ ഇസ്ത്രാ എന്ന മാസിക പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 1953-ൽ ആലുവ അദ്വൈതാശ്രമം സ്കൂളിൽവച്ച് യുക്തിവാദിസമ്മേളനം, [[സഹോദരൻ അയ്യപ്പൻ]], കുറ്റിപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. 1946-ൽ അഖില കൊച്ചി മിശ്രവിവാഹസംഘം രൂപീകൃതമായി. 1958-ൽ ഇത് കേരള മിശ്രവിവാഹ സംഘമായി മാറി. 1983-ൽ സംഘം പിളർന്നു. [[ജോസഫ് ഇടമറുക്|ജോസഫ് ഇടമറുകിന്റെ]] നേതൃത്വത്തിൽ ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷനും 1984-ൽ [[കേരള യുക്തിവാദിസംഘടന|കേരള യുക്തിവാദിസംഘടനയും]] രൂപീകൃതമായി. അഖിലേന്ത്യാ സംഘടനയ്ക്കു കേരളത്തിൽ വേരുകൾ നഷ്ടപ്പെട്ടു. നേരത്തേ പരമാർശിക്കപ്പെട്ടവരെക്കൂടാതെ [[ക്യാപ്റ്റൻ ലക്ഷ്മി]], [[പവനൻ]], [[യു. കലാനാഥൻ]], [[ശ്രീനി പട്ടത്താനം]], [[പ്രേംനാഥ്]], പ്രഭ, പാറുക്കുട്ടിയമ്മ, കെ. പരമേശ്വരൻ, വി.കെ പവിത്രൻ, ജബ്ബാർ തുടങ്ങിയവരാണ് കേരളത്തിലെ പ്രമുഖ യുക്തിവാദി നേതാക്കൾ.
 
യുക്തിവാദ നിലപാടുകൾ ഭൌതികവാദികളുടെ പക്ഷത്തുനിന്നുതന്നെ വിമർശനവിധേയമായിട്ടുണ്ട്. മതത്തെയും വിശ്വാസക്രമങ്ങളെയും ആരാധനയെയും സംബന്ധിച്ച് കേവല യുക്തിവാദികൾ സ്വീകരിക്കുന്ന നിലപാടുകൾ യാന്ത്രികമാണെന്നാണ് ഇതിൽ പ്രധാനം. ഇത്തരം വിശ്വാസ മണ്ഡലം ബോധവത്കരണത്തിലൂടെയും യുക്തിവിചാരത്തിലൂടെയും നിർമാർജനം ചെയ്യാൻ കഴിയുമെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ ജനതയുടെ ഭാവനാലോകത്ത് ഇടംകണ്ടെത്തിയ ഇവയ്ക്ക് ഭൌതികാടിത്തറയുണ്ടെന്നും, അതുതന്നെ ഒരു സാമൂഹികശക്തിയാണെന്നുമുള്ള ധാരണ യുക്തിവാദികൾ പിൻപറ്റുന്നില്ല. ജനങ്ങൾ അജ്ഞതയിലാണെന്നും അവരെ ബോധവത്കരിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും കരുതുന്നത് നവോത്ഥാനകാലത്ത് രൂപപ്പെട്ട കേവല യുക്തിയുടെ തുടർച്ചയാണ്. ഭൌതികാടിത്തറയെ വർഗസമരത്തിലൂടെ മാറ്റിമറിക്കുമ്പോൾ മാത്രമേ മതവും വിശ്വാസങ്ങളും അപ്രത്യക്ഷമാവുകയുള്ളൂ എന്നാണ് മാർക്സിസ്റ്റ് വാദം. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അവിടെ തിരിച്ചെത്തിയ മതങ്ങൾ ഇത്തരം ധാരണകളെയും ചോദ്യംചെയ്യുന്നതാണ്. മതാടിത്തറയെ യുക്തിവാദികൾ പരിശോധിക്കുന്നത് ആശയവാദപരമായാണെന്ന വിമർശനങ്ങളും നിലനില്ക്കുന്നുണ്ട്. 'മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങൾക്കെതിരായ സമരമാണ് മതത്തിനെതിരായ സമര'മെന്ന് മാർക്സ് വിശദീകരിക്കുന്നു. യുക്തിവാദികളുടെ ഇത്തരം യാന്ത്രിക സമീപനങ്ങളെ മറികടന്നുകൊണ്ട് ജാതീയവും മതപരവും വിശ്വാസപരവുമായ ആശയലോകങ്ങളെ നിരാകരിക്കുന്ന നിരീശ്വര-ഭൗതികവാദ നിലപാടുകൾ പുതിയ കാലത്ത് കൂടുതൽ സജീവവും വിപുലവുമാകുന്നുണ്ട്.
"https://ml.wikipedia.org/wiki/നിരീശ്വരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്