"സംവാദം:മലയാളം അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159:
: അതേ പോലെ പാസ് എന്നതു് ഇംഗ്ലീഷിലെ pass ഉച്ചരിക്കുന്നതുപോലെയാണോ അതോ കാട്, മേട് എന്നിങ്ങനെയൊക്കെയുള്ള മലയാളപദങ്ങൾ ഉച്ചരിക്കുമ്പോലെ സംവൃതോകാരത്തോടു് കൂടിയ ഉച്ചാരണമാണോ ഉദ്ദേശിച്ചതു്? ഇംഗ്ലീഷ് ഉച്ചാരണം പോലെയാണെങ്കിൽ അവിടെ സ എന്ന വ്യഞ്ജനത്തിന്റെ ഒടുവിലെ സ്വരശബ്ദം ഇല്ലായ്മ ചെയ്യപ്പെടുകയല്ലേ? അങ്ങനെയുള്ളവയല്ലേ, ചില്ലക്ഷരമെന്നു് വിളിക്കപ്പെടുന്നതു്? അപ്പോൾ സയുടെ ചില്ലിനു് അക്ഷരരൂപമില്ലാ എന്നാണോ രവീന്ദ്രൻ ഉദ്ദേശിച്ചതു്? [[ഉപയോക്താവ്:Sebinaj|Sebinaj]] ([[ഉപയോക്താവിന്റെ സംവാദം:Sebinaj|സംവാദം]]) 18:50, 24 ഫെബ്രുവരി 2013 (UTC)
 
താങ്കൾ പറഞ്ഞതിനോട് വിയോജിപ്പ്‌ ഉണ്ട്. ആർക്കും സ്വരം "അ " ഇല്ലാതെ വ്യഞ്ജനം പറയാൻ കഴിയില്ല. "കുത്തി " , "പകുതി " എന്ന വാക്കുകൾ "ക്ു ത്തി" എന്നും " പ ക് ു തി " എന്നും എഴുതിയാൽ എങ്ങനെയിരിക്കും ? ഋ -ൻറെ രണ്ടാമത്തെ ഉച്ചാരണം ഞാനിതുവരെ കേട്ടിട്ടില്ല. ഈ സ്വരം ഉപയോഗിച്ചുള്ള വാക്കും. ഏതാണ് ആ വാക്ക് ? പിന്നെ " ഋ" എന്ന സ്വരത്തിന് മലയാളത്തിൽ സ്വരചിഹ്നമുണ്ട് . പക്ഷേ സ്രാവ് എന്നെഴുതാനും സ്യാലൻ എന്നെഴുതാനും മലയാളത്തിൽ "അ , ആ, ഇ , ഈ "-യിൽ ചിഹ്നങ്ങൾ സ്വരചിഹ്നമുണ്ടോഇല്ലല്ലോ ?--[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 00:12, 25 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:മലയാളം_അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മലയാളം അക്ഷരമാല" താളിലേക്ക് മടങ്ങുക.