"മേരി ക്യൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
1915-ൽ മേരി റേഡിയോ ആക്റ്റിവതയുള്ള റാഡോൺ വാതകം നിറച്ച പൊള്ളയായ സൂചികൾ നിർമിക്കാൻ തുടങ്ങി. റേഡിയത്തിൽ നിന്നുണ്ടാകുന്ന ഈ വാതകം രോഗാണുബാധയുള്ള കലകളെ അണുവിമുക്തമാക്കാനാണ് ഉപയോഗിച്ചിരുന്നത്. <ref name="Marie Curie War2"/> മേരിയുടെ പക്കലുണ്ടായിരുന്ന ഒരു ഗ്രാം റേഡിയം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരുന്നത്. <ref name="Marie Curie War2"/> മേരി നിർമിച്ച എക്സ്-റേ സംവിധാനങ്ങൾ ഉപയോഗിച്ച് പത്തുലക്ഷം സൈനികർക്ക് ചികിത്സ ലഭിച്ചിരിക്കാം എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. <ref name="Marie Curie"/><ref name="psb113"/> യുദ്ധസമയത്ത് ജോലിത്തിരക്കുകാരണം മേരിക്ക് ഒരു ശാസ്ത്രപരീക്ഷണങ്ങളിലും ഏർപ്പെടാൻ സാധിച്ചിട്ടില്ല. <ref name="psb113"/> ഇത്രമാത്രം സേവനങ്ങൾ നടത്തിയിട്ടും ഫ്രഞ്ച് ഭരണകൂടം ഔദ്യോഗികമായി ഒരിക്കലും ക്യൂറിയുടെ യുദ്ധസേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ചിട്ടില്ല. <ref name="Marie Curie War"/>
 
യുദ്ധം തുടങ്ങിയ ഉടൻ തന്നെ മേരി തന്റെ സ്വർണ്ണ നോബൽ പതക്കം യുദ്ധസന്നാഹങ്ങൾക്കുള്ള ചെലവിനായി നൽകിയെങ്കിലും [[Banque de France|ഫ്രാൻസിന്റെ ദേശീയ ബാങ്ക്]] ഇത് സ്വീകരിക്കാൻ വിസമ്മതിച്ചു. <ref name="Marie Curie War2"/> നോബൽ സമ്മാനത്തുകയുപയോഗിച്ച് മേരി [[war bonds|യുദ്ധബോണ്ടുകൾ]] വാങ്ങുകയുണ്ടായി. <ref name="Marie Curie War2"/> [[Poles in France|ഫ്രാൻസിലുള്ള പോളണ്ടുകാരുടെ]] സംഘടനകളിലും മേരി അംഗമായിരുന്നു. <ref name="emigracja"/> യുദ്ധശേഷം ''റേഡിയോളജി ഇൻ വാർ'' (1919) എന്ന പുസ്തകത്തിൽ മേരി യുദ്ധാനുഭവങ്ങൾ വിശദീകരിക്കുകയുണ്ടായി.<ref name="Marie Curie War2"/>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/മേരി_ക്യൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്