"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
{{Main|മനുഷ്യന്റെ ഉൽ‌പത്തി|ഭൂമിയുടെ ഉൽ‌പത്തി}}
[[പ്രമാണം:Human-evolution.jpg|thumb|250px| മനുഷ്യന്റെ ജനിതകപരമായ ഉല്പത്തി സൂചിപ്പിക്കുന്ന മരം]]
മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുൻപ് [[ഭൂമി|ഭൂഗോളത്തിന്റെ]] ഉൽ‌പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ ഉണ്ടെങ്കിലും ഭൂമി 457 കോടി വർഷങ്ങൾക്കു മുന്പ് ആണ് ഉണ്ടായത് എന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സൂര്യന്റെ രൂപവത്കരണത്തിനു ശേഷം ബാക്കിയായ സൗര നീഹാരികയിൽ (solar nebula) നിന്ന് 457 കോടി വർഷങ്ങൾക്ക് മുൻപാണ് ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉടലെടുത്തത് എന്നു ‍ കരുതുന്നു. ആദ്യം ഉരുകിയ രൂപത്തിൽ ആയിരുന്ന ഭൂമിയുടെ പുറമ്പാളി നീരാവി അന്തരീക്ഷത്തിൽ പൂരിതമാകാൻ പതുക്കെ തണുത്തുറച്ചു. താമസിയാതെ ചന്ദ്രനും ഉണ്ടായി. ചൊവ്വയുടെ വലിപ്പവും ഭൂമിയുടെ 10% ത്തോളം ദ്രവ്യമാനവും ഉള്ള Theia'തെയ' എന്ന ബഹിരാകാശ വസ്തു ഭൂമിയുമായി കൂട്ടിയിടിച്ച് അതിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയുന്നു. ഈ വസ്തുവിന്റെ കുറച്ചു ഭാഗം ഭൂമിയുമായി കൂടിച്ചേരുകയും ബാക്കി ബഹിരാകാശത്തേക്ക് തെറിച്ചു പോവുകയും ചെയ്തു. ഇങ്ങനെ തെറിച്ചു പോയ വസ്തുവിൽ നിന്നാണ് ചന്ദ്രൻ ഉടലെടുത്തത് എന്നു പറയപ്പെടുന്നു.
അഗ്നിപർവ്വത പ്രവർത്തനങ്ങളും Outgassing-ഉംവാതകബഹിർഗമനവും മൂലം അന്തരീക്ഷത്തിന്റെ ഒരു പ്രാകൃതരൂപം ഉണ്ടായി. തണുത്തുറഞ്ഞ നീരാവിയും വാൽനക്ഷത്രങ്ങൾ വിട്ടിട്ടു പോയ ഹിമകണികകളും ചേർന്ന് സമുദ്രങ്ങൾ ഉണ്ടായി. ആദ്യത്തെ തന്മാത്ര 400 കോടി കൊല്ലം മുൻപ് ഉണ്ടായി എന്നു വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം 200 കോടി കൊല്ലം കഴിഞ്ഞ് ഇന്നുള്ള ജീവന്റെ എല്ലാം പൊതു ഉറവിടം എന്നു കരുതുന്ന ജീവനും ഉടലെടുത്തു.
 
എന്നിരുന്നാലും ഇന്നത്തെപ്പോലത്തെയുള്ള കാലാവസ്ഥ അല്ലായിരുന്നു അന്ന്. തിളയ്ക്കുന്ന വെള്ളമായിരുന്നു കടലുകളിൽ. ഈ സമയത്തായിരിക്കണം ജീവന്റെ ആദ്യനാമ്പുകൾ ഉടലെടുത്തത്. ചൂടുള്ള വെള്ളത്തിൽ വളരുന്ന ചെടികളാണ്‌‍ ആദ്യമായി ഉണ്ടായതെന്ന് കരുതുന്നു. ചലിക്കാൻ ശേഷിയുള്ള ആദ്യത്തെ ജന്തുക്കൾ ഉണ്ടായത് വളരെക്കാലം കഴിഞ്ഞാണ്‌. ആദ്യകാല ജന്തുക്കൾക്ക് [[ഏകകോശജീവികൾ|ഏകകോശരൂപം]] ആയിരുന്നു. [[പ്രോട്ടോസോവ]] എന്നു വിളിക്കാവുന്ന ആദ്യജീവി ഇവയാണ്‌. ഇന്നു കാണപ്പെടുന്ന [[അമീബ പാരമീസിയം]] ഇത്തരത്തിൽ ഉള്ള ഒരു ഏകകോശജീവിയാണ്‌. ക്രമേണ കോശങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും വിവിധ ജന്തുക്കൾ ജലത്തിൽ രൂപമെടുക്കുകയും ചെയ്തു. പതിയെ കടൽ വിട്ട് അവ കരയിലേക്ക് കയറുകയും ചെയ്തു. ഇത്തരത്തിൽ പരിണാമം ഉണ്ടായത് ലക്ഷക്കണക്കിന്‌ വർഷങ്ങൾ കൊണ്ടാണ്‌. ജീവികളുടെ പരിണാമത്തിന്റെ ഒരു സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാണ്‌ [[ചാൾസ് ഡാർ‌വിൻ]].
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്