"സഹാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
ആഫ്രിക്കൻ ഭൂഘണ്ഡത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഇതിന്റെ തെക്കൻ അതിർത്തിപ്രദേശത്ത് ഒരു നാടപോലെ ഊഷരമായ [[savanna|സാവന്ന]] പ്രദേശമുണ്ട്. ഇതിനെ [[Sahel|സാഹെൽ]] എന്നാണ് വിളിക്കുന്നത്. സഹാറയുടെ ഭൂരിഭാഗം പ്രദേശങ്ങളും കല്ലുനിറഞ്ഞ [[hamada|ഹമാദ]] എന്ന സ്ഥലങ്ങളും; [[erg (landform)|എർഗ്]] എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളുമാണ്. മണലാരണ്യങ്ങൾ എന്നുവിളിക്കാവുന്ന മണൽ നിറഞ്ഞ പ്രദേശങ്ങൾ ചുരുക്കമാണ്.
 
കഴിഞ്ഞ [[ice age|ഹിമയുഗത്തിനു]] ശേഷം ആയിരക്കണക്കിനു വർഷങ്ങളായി ആൾക്കാർ ഈ മരുഭൂമിയുടെ അതിരുകളിൽ താമസിക്കുന്നുണ്ട്. <ref name="Post-Ice Age Sahara">[http://discovermagazine.com/2006/oct/sahara-desert-savanna-climate Discover Magazine], 2006-Oct.</ref> പണ്ടുകാലത്ത് സഹാറ മരുഭൂമിയിൽ ഇന്നത്തേക്കാൾ വളരെക്കൂടുതൽ ജലാംശമുണ്ടായിരുന്നു. [[മുതല|മുതലകളെപ്പോലെയുള്ള]] ജീവികളുടെ 30,000-ലധികം [[petroglyph|പെട്രോഗ്ലിഫുകൾ]] ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. <ref name=Crocodiles>[http://news.nationalgeographic.com/news/2002/06/0617_020618_croc.html National Geographic News], 2006-06-17.</ref> ദക്ഷിണപൂർവ്വ [[Algeria|അൾജീരിയയിലെ]] [[Tassili n'Ajjer|തസ്സിലി നജ്ജെർ]] എന്ന പ്രദേശത്താണ് ഇതിൽ പകുതിയിലേറെയും ലഭിച്ചിട്ടുള്ളത്. ''[[Afrovenator|ആഫ്രോവെനേറ്റർ]]'' ''[[Jobaria|ജോബൈറ]]'', ''[[Ouranosaurus|ഔറാനോസോറസ്]]'' എന്നിവ ഉൾപ്പെടെ ധാരാളം [[dinosaur|ദിനോസറുകളുടെ]] [[Fossil|ഫോസിലുകളും]] ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. സഹാറയിൽ [[Nile|നൈൽ]] നദീതടം, ചില [[മരുപ്പച്ച|മരുപ്പച്ചകൾ]], ഒലീവുകൾ വളരുന്ന വടക്കുള്ള ഉയർന്ന പ്രദേശങ്ങൾ എന്നിവ ഒഴികെയുള്ള സ്ഥലങ്ങൾ ആധുനിക കാലത്ത് തീർത്തും വരണ്ടതായാണ് കാണപ്പെടുന്നത്. ഉദ്ദേശം ബി.സി. 1600 മുതൽ ഈ പ്രദേശം വരണ്ട സ്ഥിതിയിൽ തന്നെയാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയിൽ വ്യത്യാസമുണ്ടായതാണ് ഇവിടെ മഴ കുറയാനുള്ള കാരണം. <ref name = "Science Daily">[http://www.sciencedaily.com/releases/1999/07/990712080500.htm Sahara's Abrupt Desertification Started by Changes in Earth's Orbit], Accelerated by Atmospheric and Vegetation Feedbacks.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/സഹാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്