"വിശുദ്ധ സെബസ്ത്യാനോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ta:செபஸ்தியார்
No edit summary
വരി 12:
 
[[ആദിമ ക്രൈസ്തവസഭ|ആദിമ ക്രൈസ്തവ സഭയിലെ]] രക്തസാക്ഷിയായ ഒരു വിശുദ്ധനാണ് '''വിശുദ്ധ സെബസ്ത്യാനോസ്'''. റോമൻ ചക്രവർത്തിയായ [[ഡയക്ലീഷ്യൻ ചക്രവർത്തി|ഡയക്ലീഷ്യൻ]] ക്രിസ്തുമത വിശ്വാസത്തിന്റെ പേരിൽ ക്രി. വ. 288 -ൽ സെബസ്ത്യാനോസിനെ വധിച്ചു എന്നു കരുതപ്പെടുന്നു. സാധാരണയായി തൂണിൽ ബന്ധിച്ച് അമ്പുകൾ തറച്ചു നിൽക്കുന്നതായാണ് വിശുദ്ധ സെബസ്ത്യാനോസിനെ ചിത്രീകരിക്കാറ്. പക്ഷേ അമ്പുകളേറ്റ സെബസ്ത്യാനോസിനെ റോമിലെ വിശുദ്ധ ഐറിൻ രക്ഷപെടുത്തുകയും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തു. പിന്നീട് ഡയക്ലീഷ്യൻ ചക്രവർത്തി അദ്ദേഹത്തെ അടിച്ചു കൊലപ്പെടുത്തുകയാണ് ഉണ്ടായത്.
 
== അമ്പ് തിരുന്നാൾ ==
 
കേരളത്തിൽ വളരെയധികം പ്രാധാന്യത്തോടെ ഈ വിശുദ്ധന്റെ പേരിലുള്ള പെരുന്നാൾ ആഘോഷിക്കുന്നുണ്ട്. അമ്പ് തിരുന്നാളെന്ന് പൊതുവേയും ചിലയിടങ്ങളിൽ പിണ്ടിപ്പെരുന്നാളെന്നും വിളിക്കുന്ന ആഘോഷം ഡിസംബർ അവസാന ആഴ്‌ചയിലാരംഭിക്കുകയും ഈസറ്റ്റിന് മുൻപുള്ള 50 നോമ്പിന് മുൻപായി അവസാനിക്കുകയും ചെയ്യും. അമ്പെയ്തു് കൊല്ലാൻ ശ്രമിച്ചതിന്റെ ഓർമ്മയ്ക്കായി "അമ്പ്" ഒരു പ്രധാന അടയാളമായാണ് വിശ്വാസികൾ കണക്കാക്കുന്നത്. വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദീപലങ്കാരാങ്ങളും കരിമരുന്ന് പ്രയോഗവും പെരുന്നാളിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിയിട്ടൂണ്ട്. വീടുകൾക്ക് മുന്നിൽ വാഴയുടെ പിണ്ടി കുഴിച്ചിടുകയും അതിൽ അലങ്കരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് പിണ്ടിപ്പെരുന്നാളെന്ന് വിളിക്കപ്പെടുന്നത്. മിക്ക പള്ളികളിലും രണ്ട് ദിവസമായാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ആദ്യ ദിവസം വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുകയും രാത്രിയോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജാതിമത ഭേദമെന്യ പ്രദക്ഷിണമായി പള്ളിയിലേക്ക് വരുകയും ചെയ്യും. രണ്ടാമത്തെ ദിവസമാണ് പെരുന്നാൾ ദിനമായി കണക്കാക്കുന്നത്. അന്ന് പള്ളിയിലെ ആഘോഷമായ കുർബാനയും പള്ളിയുടെ നേതൃത്വത്തിൽ പ്രദക്ഷിണവുമുണ്ടാകും. പട്ടണത്തോട് ചേർന്ന പള്ളികളാണെങ്ങിൽ, ടൗൺ അമ്പ് എന്ന പേരിൽ പിറ്റേ ദിവസവും ആഘോഷമുണ്ടായിരിക്കും. കച്ചവടസ്ഥാപനങ്ങളും ടാക്സി യൂണിയനും മറ്റും ഈ ആഘോഷത്തിന്റെ മുൻനിരയിലുണ്ടായിരിക്കും.
 
==അവലംബം==
"https://ml.wikipedia.org/wiki/വിശുദ്ധ_സെബസ്ത്യാനോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്