"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==പ്രവർത്തനം==
[[File:shaduf-romania.JPG|thumb|left|180px|കിഷക്കൻ [[Romania|റൊമാനിയയിലെ]] ഷാഡൂഫ് (2005).]]
ഇത് ഒരു മധ്യധാര [[ഉത്തോലകം|ഉത്തോലകമാണ്]].
രണ്ട് മരക്കാലുകൾക്കിടയിൽ രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ ഇരുവശത്തേക്കും താഴാനും പൊങ്ങാനും കഴിയും വിധം നേർമദ്ധ്യത്തിലല്ലാതെ താങ്ങിനിർത്തുന്ന ഒരു മരത്തണ്ടാണ് ഇതിന്റെ പ്രധാനഭാഗം. ഇതിന്റെ നീളം കൂടിയ അറ്റത്ത് [[വെള്ളം]] കോരാനുള്ള ഏത്തക്കൊട്ട (മരം കൊണ്ടുണ്ടാക്കിയ വലിയ തൊട്ടി) തൂക്കിയിടുന്നു. ഇതിൽ രണ്ടു മൂന്ന് മണ്കുടങ്ങളിൽ കൊള്ളുന്നത്ര വെള്ളം (ഇരുപത്-ഇരുപത്തഞ്ച് ലിറ്റർ) കൊള്ളും. നീളം കുറഞ്ഞ അറ്റത്ത് ഭാരമുള്ള ഒരു [[കല്ല്|കല്ലോ]] മറ്റു വസ്തുക്കളോ പ്രതിഭാരമായും തൂക്കിയിടുന്നു. താഴെ ജലാശയത്തിൽ നിന്ന് എത്തക്കൊട്ടയിൽ മുകളിലേക്കെത്തുന്ന വെള്ളം ഒരു വിശാലമായ പാത്തിയിലേക്ക് ഒഴിക്കുന്നു. ഇവിടെനിന്നു ചാലുകൾ ഉണ്ടാക്കിയാണ് ദൂരെ ചെടികളുടെ അടിയിലേക്കോ വയലുകളിലേക്കോ സാധാരണ ജലമെത്തിക്കുന്നത്. ഈ ജലം ചെറിയ കുഴികളിൽ സംഭരിച്ച് അതിൽ പച്ചച്ചാണകം കലക്കി ആ ജലം മണ്കുടങ്ങളിൽ നിറച്ചാണ് പണ്ടുകാലത്ത് കേരളത്തിൽ വെറ്റിലക്കൊടികൾക്ക് നനച്ചിരുന്നത്.
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്