"ക്രയോജനിക് ഡാർക്ക് മാറ്റർ സെർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fr:Cryogenic Dark Matter Search, ru:CDMS, zh:CDMS 低溫暗物質搜尋計畫; cosmetic changes
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Cryogenic Dark Matter Search}}
കാണാനും തൊടാനും കഴിയാത്ത രീതിയിൽ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന [[ദ്രവ്യം|ദ്രവ്യമായ]] [[തമോദ്രവ്യം|തമോദ്രവ്യത്തെ]] കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരമ്പരയെയാണ് ക്രയോജനിക് ഡാർക്ക് മാറ്റർ സെർച്ച് (സി.ഡി.എം.എസ്.) അഥവാ ക്രയോജനിക് തമോദ്രവ്യ തെരച്ചിൽ എന്നു വിളിക്കുന്നത്. ദുർബല പ്രതിപ്രവർത്തക ബൃഹത്കണങ്ങൾ അഥവാ വിമ്പുകളുടെ രൂപത്തിലാണ് ഈ തമോദ്രവ്യം നിലനിൽക്കുന്നത് എന്നത്രേ ശാസ്ത്രലോകം അനുമാനിക്കുന്നത്. വിമ്പ് തമോദ്രവ്യവും ഭൗമിക വസ്തുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനത്തെപ്പറ്റി മില്ലികെൽവിൻ താപനിലയിലുള്ള [[അർദ്ധചാലകം|അർദ്ധചാലക]] ഡിറ്റക്റ്ററുകളുടെ ഒരു നിര ഉപയോഗിച്ച് പഠിക്കുന്നതിൽ സി.ഡി.എം.എസ്. വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. [[കാലിഫോർണിയ|കാലിഫോർണിയയിലെ]] സ്റ്റാൻഫഡ് സർവകലാശാലാ വളപ്പിനടിയിലുള്ള ഒരു തുരങ്കത്തിലാണ് ഇതിന്റെ ആദ്യ പരീക്ഷണമായ സി.ഡി.എം.എസ്. I നടന്നത്. ഇപ്പോഴത്തെ പരീക്ഷണമായ സി.ഡി.എം.എസ്. II നടക്കുന്നത് [[അമേരിക്ക|അമേരിക്കയിലെ]] തന്നെ വടക്കൻ [[മിനസോട്ട]]യിൽ സ്ഥിതിചെയ്യുന്ന ഭൂമിക്കടിയിലെ സൗഡാൻ ഖനിയിലാണ്.