"ദില്ലി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 223.235.113.144 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 20:
{{main|സയ്യിദ് രാജവംശം}}
[[പ്രമാണം:Lodhi Garden - Muhammed Shah's Tomb.jpg|thumb|സയ്യിദ് വംശത്തിലെ സുൽത്താനായിരുന്ന മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരം - ദില്ലിയിലെ [[ലോധി ഉദ്യാനം|ലോധി ഉദ്യാനത്തിൽ]] സ്ഥിതി ചെയ്യുന്നു]]
1398 [[ഡിസംബർ 17]]-ന്‌ [[തിമൂർ]] ദില്ലി ആക്രമിച്ചു കീഴടക്കി പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. ദില്ലിയിലെ മുസ്ലീം സുൽത്താന്മാർ തങ്ങളുടെ രാജ്യത്തെ [[ഹിന്ദു|ഹിന്ദുക്കളോട്]] കാണിക്കുന്ന മൃദുമനോഭാവവും സഹിഷ്ണുതയാണ്‌ ദില്ലി ആക്രമിക്കാൻ തിമൂറിന്‌ പ്രേരകമായത്. ഏകദേശം ഒരുലക്ഷത്തോളം പേരെ തിമൂർ കൊലപ്പെടുത്തി. പിടിക്കപ്പെട്ടവരിൽ അവശേഷിക്കുന്ന മിക്കവാറും ദില്ലി നിവാസികളേയും തിമൂർ അടിമകളാക്കുകയും ചെയ്തു. 1399-ഓടെ തിമൂർ ദില്ലി വിട്ടു തന്റെ രാജ്യത്തേക്ക് മടങ്ങി. തിമൂറിന്റെ ആക്രമണത്തോടെ ദില്ലി സുൽത്താന്മാരുടെ സാമ്രാജ്യത്തിനു മേലുള്ള കേന്ദ്രീകൃതാധിപത്യത്തിന്‌ കാര്യമായ ക്ഷയം സംഭവിച്ചു.
 
മഹ്മൂദ് തുഗ്ലക്കിന്റെ മരണത്തിനു ശേഷം [[ദൗലത് ഖാൻ ലോധി|ദൗലത് ഖാൻ ലോധിക്കാണ്‌]] സാമ്രാജ്യം ഭരിക്കുന്നതിന് പ്രഭുക്കാന്മാർ പിന്തുണ നൽകിയത്<ref name=sify>http://sify.com/itihaas/fullstory.php?id=13233620</ref>. എന്നാൽ അദ്ദേഹത്തിന്റെ ഭരണം വളരെക്കുറച്ചു മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. തിമൂർ, [[മുൾത്താൻ|മുൾത്താന്റെ]] ഗവർണറായി നിയമിച്ച [[ഖിസ്‌ർ ഖാൻ]] 1414 മാർച്ച് മാസം ദില്ലി ആക്രമിച്ചു കീഴടക്കി. ദൗലത് ഖാനെ തടവിലാക്കി ഹിസാർ ഫിറൂസയിലേക്കയച്ചു. ഖിസ്‌ർ ഖാൻ സ്ഥാപിച്ച രാജവംശം സയ്യിദ് രാജവംശം എന്നറിയപ്പെടുന്നു. തിമൂറിന്റെ പേരക്കുട്ടിയായിരുന്ന [[മിർസ ഷാ രൂഖ്|ഷാ രൂഖിന്റെ]] കാലത്ത് അദ്ദേഹത്തിന്റെ സാമന്തനായാണ്‌ ഖിസ്‌ർ ഖാൻ സാമ്രാജ്യം ഭരിച്ച്ത്. സയ്യിദ് രാജവംശത്തിന്റെ 37 വർഷത്തെ ഭരണകാലയളവ്‍ നാലു സുൽത്താന്മാരുടെ ഭരണത്തിന്‌ സാക്ഷ്യം വഹിച്ചു.
"https://ml.wikipedia.org/wiki/ദില്ലി_സൽത്തനത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്