"മാർ സബോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: de:Mar Sabor und Mar Proth
വരി 11:
ക്രി.വ. 822-ലാണ് ഇയ്യോബ് (ജോബ്) എന്ന വ്യാപാരിയുടെ കപ്പലിൽ മാർ സബർ മലങ്കരയിൽ എത്തിയത് എന്നു വിശ്വസിക്കുന്നു. ഇവർ കേരളത്തിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും.<ref> http://www.newadvent.org/cathen/14678a.htm#XIII </ref> [[കായംകുളം]], [[ഉദയം‍പേരൂർ]], [[അകപ്പറമ്പ്]], [[കൊല്ലം]] എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി ആത്മീയ പ്രവർത്തനങ്ങളും അത്ഭുതങ്ങളും അവർ നടത്തി, നാട്ടുകാർക്ക് പ്രിയപ്പെട്ടവരരയി. [[കാദീശങ്ങൾ അഥവ കന്തീശങ്ങൾ‌]] (സുറിയാനിയിൽ പുണ്യവാളന്മാർ എന്ന്) എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 1 ല് (ക്രി.വ. 825) സ്ഥാപിച്ചതാണ് അങ്കമാലിയിലെ അകപ്പറമ്പ് പള്ളി. ഇത് അന്നത്തെ കാലത്തെ സുറിയാനികളുടെ ഭരണകേന്ദ്രമായി മാറി. അവർ സ്ഥാപിച്ച എല്ലാ പള്ളികളും അവരുടെ പേരിനാസ്പദമായ സാബോർ, ഫ്രോത്ത് എന്നീ വിസുധന്മാരുടെ പേരിലായിരുന്നു. കൊല്ലം ഒരു തുറമുഖമായി വികസിപ്പിക്കുന്നതിൽ ചേര രാജാക്കന്മാർക്ക് അതിയായ താല്പര്യമുണ്ടായിരുന്നു. വിഴിഞ്ഞം പാണ്ട്യരുടെ കൈവശമായതാണ് ഇതിനു കാരണം. കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികൾ ചെയ്ത സംഭാവനകൾ മാനിച്ച മാർ സാബോറിന് ചേര രാജാവായിരുന്ന [[സ്ഥാണു രവിവർമ്മൻ]] ഇവിടെ ഒരു പള്ളി സ്ഥാപിക്കാൻ അനുവദിച്ചു, ഇത് [[തരിസാ പള്ളി]]എന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ [[അയ്യനടികൾ]] മുഖാന്തരം കൊടുപ്പിച്ചു. ഈ രേഖകൾ ആണ്‌ [[തരിസാപള്ളി ശാസനങ്ങൾ]] എന്നറിയപ്പെടുന്നത്. പള്ളി പണിയുകയും വ്യാപാരത്തിന്റെ മേൽനോട്ടം അവരുടെ കൂടെ വന്നിരുന്ന വണിക്കുകൾ ഏറ്റെടുക്കുകയും ചെയ്തു. [[അഞ്ചുവണ്ണം]], [[മണിഗ്രാമം]] തുടങ്ങിയവ ഇതിനോട് ബന്ധപ്പെട്ട് ഉണ്ടായതാണ്.
[[ചിത്രം:Marsaborafroth.jpg|thumb|250px|right| അകപ്പറമ്പിലെ മാർ ശബോർ അഫ്രോത്ത് പള്ളി. ക്രി.വ. 825-ല് സ്ഥാപിക്കപ്പെട്ട് [[യാക്കോബായ]] [[സുറിയാനി ഓർത്തഡോക്സ്]] പള്ളിയാണിത്]]
പിന്നീട് പോർട്ടുഗീസുകാരുടെ കാലത്ത് [[അലെക്സൊ ഡെ മെനസിസ്|മാർ മെനസിസ്]] ഗോവയിൽ നിന്ന് (1599) ഇവിടെ വരികയും [[ഉദയംപേരൂർ സുന്നഹദോസ്|ഉദയം‍പേരൂർ]] സുന്നഹദോസ് വിളിച്ചു കൂട്ടി അവർ നെസ്തോറിയന്മാരാണ് എന്ന് തരം താഴ്ത്തുകയും പാഷാണ്ഡതയെ[[പാഷണ്ഡത|പാഷണ്ഡതയെ]] വിമർശിക്കുകയും മറ്റും ചെയ്തു.<ref> [http://www.newadvent.org/cathen/14678a.htm#XIII കത്തോലിക്ക സർവ്വ വിജ്ഞാനകോശം] </ref> ബാബേലിൽ നെസ്തോറീയൻ പാഷാണ്ഡത പ്രചാരത്തിൽ ഇരുന്ന സമയത്ത് ഇവിടെ വന്നതിനാലാണ് അദ്ദേഹം അങ്ങനെ കരുതിയത് എന്ന് ചരിത്രകാരന്മാർ കരുതുന്നു. ഇവരുടെ നാമത്തിലുള്ള പള്ളികൾ എല്ലാം അന്നു മുതൽ സകല പുണ്യവാളന്മാരുടെ പേരിൽ അറിയപ്പെടേണ്ടതാണെന്നും പ്രഖ്യാപിച്ചു. അന്നു മുതൽ ഈ പള്ളികളെല്ലാം കദീശാ പള്ളികൾ എന്നറിയപ്പെട്ടു (കുൽഹൂൻ കാദീശെ)- സകല പുണ്യവാളന്മാരുടെയും എന്നർത്ഥമുള്ള സുറിയാനി പദം).
[[ചിത്രം:Kadamatom church kerala.jpg||thumb|250px|കടമറ്റം പള്ളി- മാർ സബോർ തന്നെയാൺ ഇതും സ്ഥാപിച്ചത്]]
 
"https://ml.wikipedia.org/wiki/മാർ_സബോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്