"ദേശീയത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
=== യൂറോപ്യൻ ദേശീയത ===
ആധുനിക രീതിയിലുള്ള ദേശീയബോധം യൂറോപ്പിൽ വളർന്നുതുടങ്ങിയത് 15-ആം ശ. മുതൽ ആണെന്നു പറയാം. ദേശീയബോധത്തിന്റെ അഭാവമായിരുന്നു 5-ആം ശ.-ത്തിൽ പശ്ചിമ റോമാസാമ്രാജ്യത്തിന്റെ അധഃപതനത്തിനു കാരണം. മധ്യകാലഘട്ടത്തിൽ നിലനിന്ന ഫ്യൂഡൽ സംവിധാനത്തിലും ദേശീയബോധം വളരെ ദുർബലമായിരുന്നു. ഇക്കാലത്ത് [[മാർപ്പാപ്പ|മാർപാപ്പയ്ക്ക്]] [[യൂറോപ്|യൂറോപ്യൻ]] രംഗത്ത് അമിതമായ സ്വാധീനം ലഭിച്ചു. സ്വന്തം രാജ്യത്തോടുള്ളതിനെക്കാൾ കൂടുതൽ സ്നേഹം ഇക്കാലത്ത് ജനങ്ങൾ മാർപാപ്പയോടു കാണിച്ചിരുന്നു. ഇക്കാലത്ത് കിഴക്കൻ യൂറോപ്പിൽ പ്രബലമായിരുന്ന പരിശുദ്ധ റോമാസാമ്രാജ്യം (പൗരസ്ത്യ റോമാസാമ്രാജ്യം) തങ്ങളുടെ കീഴിലുള്ള സാമന്തരാജാക്കന്മാരെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം സ്വീകരിച്ചു. അങ്ങനെ ഫ്യൂഡൽ പ്രഭുക്കന്മാരുടെയും മാർപാപ്പയുടെയും പരിശുദ്ധ റോമാചക്രവർത്തിമാരുടെയും സ്വാധീനം കാരണം 15-ആം ശ. വരെയുള്ള യൂറോപ്യൻ ദേശീയത വളരെ ശുഷ്കമായിരുന്നു. 15-ആം ശ.-ത്തിൽ യൂറോപ്പിൽ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിലുണ്ടായ വ്യതിയാനങ്ങളുടെ ഫലമായി അവിടെ ആധുനിക രീതിയിലുള്ള ദേശീയബോധം വളർന്നു. ശക്തരായ രാജാക്കന്മാരുടെ കീഴിൽ ദേശീയ രാഷ്ട്രങ്ങൾ ഉടലെടുത്തത് ഇക്കാലത്തായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാരെ തകർത്തുകൊണ്ട് രംഗപ്രവേശം ചെയ്ത ഇത്തരം രാജാക്കന്മാരുടെ പിന്നിൽ ജനങ്ങൾ അണിനിരന്നു. ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെട്ടിരുന്ന ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു ഈ പ്രവണത ഏറ്റവും കൂടുതലായി കണ്ടത്. ഇംഗ്ലണ്ടിലെ ട്യൂഡർ വംശജരായ രാജാക്കന്മാർ കത്തോലിക്കാ സഭയ്ക്കും പൗരസ്ത്യ റോമാസാമ്രാജ്യത്തിനും വെല്ലുവിളിയായി മാറി. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, റഷ്യ, പോളണ്ട് തുടങ്ങിയ രാഷ്ട്രങ്ങളും കാലക്രമത്തിൽ ദേശീയ രാഷ്ട്രങ്ങളായി. 15-ആം ശ.-ത്തിലാരംഭിച്ച നവോത്ഥാന പ്രസ്ഥാനവും പരോക്ഷമാംവിധം ദേശീയബോധത്തിന്റെ വളർച്ചയെ സഹായിച്ചു.
 
മതത്തിന്റെ ബന്ധനങ്ങളിൽനിന്നു മോചനം നേടിക്കൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിനു മുൻഗണന നല്കാം എന്ന ചിന്താഗതി നവോത്ഥാനകാലത്ത് യൂറോപ്യന്മാരുടെ ഇടയിലുണ്ടായി. മതത്തിന്റെ സ്വാധീനത്തിൽനിന്ന് മോചനം നേടുന്നതിനുള്ള എളുപ്പവഴി കൂടുതൽ ദേശഭക്തരായി മാറുക എന്നതാണ് എന്ന് അവർ അനുഭവത്തിൽനിന്നു പഠിച്ചു. 16-ാം ശ.-ത്തിലുണ്ടായ പ്രൊട്ടസ്റ്റന്റ് മതനവീകരണത്തിന്റെ ഫലമായി ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ ദേശീയതലത്തിലുള്ള ക്രൈസ്തവ സഭകൾ ആരംഭിച്ചു. ഇംഗ്ലണ്ടിൽ ആംഗ്ലിക്കൻ സഭയും സ്കോട്ട്ലൻഡിൽ പ്രിസ്ബിറ്റീരിയൻ സഭയും ജർമനിയിൽ ലൂഥറൻ സഭയും അവിടത്തെ ജനങ്ങളുടെ ദേശീയബോധം വളരാൻ സഹായിച്ചു.
"https://ml.wikipedia.org/wiki/ദേശീയത" എന്ന താളിൽനിന്ന് ശേഖരിച്ചത്