"വൈക്കം ചന്ദ്രശേഖരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
[[പ്രമാണം:Kakkanadan WITH VAIKOM.JPG|thumb|250px|right|വൈക്കം [[കാക്കനാടൻ|കാക്കനാടനോടൊപ്പം]]]]
നിരവധി നോവലുകളുടെ രചയിതാവാണ് വൈക്കം ചന്ദ്രശേഖരൻ നായർ. മലയാള നോവൽ സാഹിത്യത്തിന്റെ ആരംഭദശയിൽ സജീവമായിരുന്ന ചരിത്രാഖ്യായികളെ ഒരു ഇടവേളക്കു ശേഷം മടക്കിക്കൊണ്ടു വന്നത് വൈക്കമാണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രശസ്തനോവലായ ''പഞ്ചവൻകാട്'' വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ''നാഗമ്മ'' എന്ന നോവലിലും പശ്ചാത്തലമാകുന്നത്. കേരളത്തിലെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ പ്രമേയമാക്കിയ നോവലാണ് ''നഖങ്ങൾ'' എങ്കിൽ ജനിമൃതികളെ ദാർശനിക ഭാവത്തോടെ സസൂക്ഷ്മം വീക്ഷിക്കുന്ന നോവലാണ് ''സ്മൃതികാവ്യം''. ബൈബിളിലെ ഉത്പത്തി പുസ്തകത്തിലെ കായേന്റെയും ഹാബേലിന്റെയും കഥയെ ആധാരമാക്കി ''കയീന്റെ വംശം'' എന്നൊരു നോവലും വൈക്കം രചിച്ചിട്ടുണ്ട്. ഒരേ സമയം പല പേരുകളിൽ അദ്ദേഹം എഴുതിയിരുന്നു. വത്സല എം.എ സാത്യകി, പ്രതാപ ചന്ദ്രൻ, ഫിലോമിനാ മാത്യു എന്നിങ്ങനെ നിരവധി പേരുകളിൽ ആദ്ദേഹം എഴുതിയിരുന്നു.
 
വൈക്കത്തിന്റ നോവലുകളെപ്പോലെ തന്നെ അദ്ദേഹത്തിന്റെ നാടകങ്ങളും ശ്രദ്ധേയങ്ങളായിട്ടുണ്ട്. പന്ത്രണ്ടിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. ''ജാതൂഗൃഹം'' എന്ന നാടകത്തിന് 1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ ചില കൃതികൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഇതിനു പുറമേ ''അനാർക്കലി'' തുടങ്ങിയ ചലച്ചിത്രങ്ങളുടെ തിരക്കഥാരചനയും നിർവ്വഹിച്ചിട്ടുണ്ട്.<ref name=hindu>{{cite news |title =അനാർക്കലി 1966 |url =http://www.hindu.com/mp/2010/05/31/stories/2010053150270400.htm|publisher=ദ ഹിന്ദു|date=മേയ് 31, 2010|accessdate =ജനുവരി 9, 2012|language =ഇംഗ്ലീഷ്}}</ref> മാധവിക്കുട്ടി എന്ന തിരക്കഥയ്ക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്.നല്ല ചിത്രകാരൻ കൂടിയായ വൈക്കം സംഗീതം, അഭിനയം എന്നീ മേഖലകളിലും കഴിവുകൾ തെളിയിച്ചിട്ടുണ്ട്. കെ.പി.എ.സി. യിൽ ഇടയ്ക്ക് അഭിനേതാവായും പ്രലർത്തിച്ചു. 1978 മുതൽ 1981 വരെ കേരള സംഗീത നാടക അക്കാദമി ചെയർമാനായി പ്രവർത്തിച്ചിരുന്നു.
 
;കുടുംബം
"https://ml.wikipedia.org/wiki/വൈക്കം_ചന്ദ്രശേഖരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്