"ഷാക്ക് കാത്തിയേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ilo:Jacques Cartier
No edit summary
വരി 26:
 
===കാനഡയിലേക്കുള്ള രണ്ടാമത്തെ യാത്ര 1535-1536===
1535 മെയ് 19-ന്‌ മൂന്നു കപ്പലുകളിലായി 110 ആളുകളും നേരത്തെ ബന്ധികളാക്കിയ രണ്ട് ഇറോക്വിയൻ വർ‌ഗ്ഗക്കാരുമടങ്ങിയ സംഘം ഫ്രാൻസിൽനിന്നും പുറപ്പെട്ടു. സെന്റ് ലോറൻ‌സ് നദിയിലൂടെയുള്ള ആദ്യയാത്രയിൽ ഇറോക്വിയൻ തലസ്ഥാനമായ സ്റ്റാഡകോണയിൽനിന്നും തന്റെ ഏറ്റവും ചെറിയ ഒരു കപ്പലിൽ യാത്ര തുടരുകയും ഒക്റ്റോബർഒക്ടോബർ 2-ൻ അക്കാലത്ത് ഹോചിലഗ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മോണ്ട്രിയോളിൽ എത്തിച്ചേരുകയും ചെയ്തു. 1535-ലെ ശൈത്യകാലം സ്റ്റാഡകോണയിൽ ചിലവഴിക്കാൻ തീരുമാനിച്ച കാർട്ടിയറിന്റെ സംഘം അവരുടെ കോട്ട ബലപ്പെടുത്തുകയും വിറകു ശേഖരിക്കുകയും ഇറച്ചിയും മത്സ്യവും ഉപ്പ് ചേർത്ത് സൂക്ഷിക്കുകയും ചെയ്തു. ശൈത്യകാലത്ത് അദ്ദേഹം ആദിമനിവാസികളെക്കുറിച്ചുള്ള വിവരണങ്ങൾ എഴുതിവച്ചു. നവംബർ മദ്ധ്യം മുതൽ 1636 ഏപ്രിൽ വരെ ഫ്രഞ്ച് കപ്പലുകൾ സെയിന്റ് ചാൾസ് നദീമുഖത്തിൽ ഹിമപാളികൾക്കിടയില്പ്പെട്ടുകിടക്കുകയായിരുന്നു. നദിയിൽ 1.8 മീറ്റർ കനത്തിൽ ഹിമപാളികൾ രൂപപ്പെട്ടിരുന്നു, കൂടാതെ കരയിൽ 1.2മീറ്റർ ഉയരത്തിൽ മഞ്ഞും ഉണ്ടായിരുന്നു. ഇറോക്വിയൻ വർ‌ഗ്ഗക്കാരിലും പിന്നീട് ഫ്രഞ്ച്കാരിലും പിടിപെട്ട സ്കർ‌വി രോഗം നിമിത്തം ഏകദേശം 50 ഇറോക്വിയൻ വർ‌ഗ്ഗക്കാരും 25 ഫ്രഞ്ചുകാരും മരണമടഞ്ഞു. ആദിമനിവാസികൾ ഉപയോഗിച്ചിരുന്ന സൈപ്രസ് വംശത്തില്പ്പെട്ട തൂജ ഓക്സിഡെന്റാലിസ് (Thuja occidentalis) വൃക്ഷത്തിൽനിന്നുമെടുത്തുവെന്ന് കരുതപ്പെടുന്ന മരുന്നാണ്‌ രോഗത്തിൻ ആശ്വാസം പകർന്നത്. 1536 ജൂലൈ 15-ൻ അവർ ഫ്രാൻസിൽ തിരിച്ചെത്തി.
 
[[പ്രമാണം:Cartier Second Voyage Map 1.png|thumb|right|രണ്ടാംയാത്രയുടെ പാത]]
"https://ml.wikipedia.org/wiki/ഷാക്ക്_കാത്തിയേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്