"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] പ്രസിദ്ധമായ ഒരു അന്യാപദേശത്തിൽ, നിസ്വാർത്ഥമായ പരസ്നേഹഭാവത്തിന്റെ മാതൃകയായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് '''നല്ല ശമരിയാക്കാരൻ'''. [[പുതിയനിയമം|പുതിയനിയമത്തിലെ]] [[സുവിശേഷങ്ങൾ|ചതുർസുവിശേഷങ്ങളിൽ]] ഒന്നായ [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തിൽ]] മാത്രമാണ് ഈ കഥ കാണുന്നത്. അതനുസരിച്ച്, [[യെരുശലേം|യെരുശലേമിൽ]] നിന്നു യെറീക്കോയിലേക്കു യാത്ര ചെയ്യുകയായിരുന്ന ഒരു മനുഷ്യൻ കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. അവർ അയാളെ കവർച്ച ചെയ്തശേഷം മൃതപ്രായനായി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. താമസിയായെ ഒരു പുരോഹിതനും, ദേവാലയശുശ്രൂഷികളുടെ ഗണത്തിൽ പെട്ട ലേവായനും ആ വഴി വന്നെങ്കിലും അവർ അയാളെ കാണാത്തമട്ടിൽ കടന്നു പോകുന്നു. ഒടുവിൽ, [[യഹൂദർ]] പൊതുവേ താഴ്ന്നവരായി കണക്കാക്കിയിരുന്ന [[ശമരിയർ|ശമരിയാക്കാരിൽ]] പെട്ട ഒരുവൻ ആ വഴി വന്നു. നിസ്സഹായാവസ്ഥയിൽ കിടന്നിരുന്ന ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ ശമരിയാക്കാരൻ അയാളെ നിർല്ലോഭം സഹായിക്കുന്നു.<ref>[[ലൂക്കാ എഴുതിയ സുവിശേഷം]] 10:25-37</ref>
==പാഠം==
[[തനക്ക്|എബ്രായബൈബിളിൽ]] [[ലേവ്യർ|ലേവ്യരുടെ പുസ്തകത്തിലെ]] "നിന്നപ്പോലെ നിന്റെ അയൽക്കാരയേയും സ്നേഹിക്കുക" എന്ന പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ, "ആരാണ് എന്റെ അയൽക്കാരൻ?" എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് [[യേശുക്രിസ്തു|യേശു]] പ്രസിദ്ധമായ ഈ ഉപമ പറഞ്ഞത്. മത്തായിയുടെ സുവിശേഷത്തിന്റെ അതിന്റെ പാഠം ഇതാണ്:‌
{{Cquote|തുടർന്ന് ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന്, അവനെ പരീക്ഷിക്കുവാൻ ചോദിച്ചു. "ഞാൻ നിത്യജീവന് അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം." അവൻ അവനോട്, ന്യായപ്രമാണത്തിൽ എന്ത് എഴുതിയിരിക്കുന്നു, നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു അവൻ, "നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം എന്നും അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. അവൻ അവനോട്, നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ തന്നെ ചെയ്യുക. എന്നാൽ നീ ജീവിക്കും" എന്നു പറഞ്ഞു. അവൻ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ച് യേശുവിനോട് "ആരാണ് എന്റെ അയൽക്കാരൻ എന്നു ചോദിച്ചു. യേശു ഇങ്ങനെ ഉത്തരം പറഞ്ഞു:
"https://ml.wikipedia.org/wiki/നല്ല_ശമരിയാക്കാരന്റെ_ഉപമ" എന്ന താളിൽനിന്ന് ശേഖരിച്ചത്